Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിദ്യാർഥി രാഷ്ട്രീയത്തിന് തടയിടാനുള്ള നീക്കം അംഗീകരിക്കാനാവില്ല: പി കെ നവാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിദ്യാർഥി രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ നീക്കത്തെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ പ്രതികരണവുമായി പി. കെ. നവാസ് എംഎൽഎ. രാജ്ഭവന്റെ അജണ്ട നടപ്പാക്കാനുള്ള ഇടമല്ല കേരള സർവകലാശാലയെന്നും കലാലയ രാഷ്ട്രീയത്തിന്റെ കഴുത്തിൽ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. കെ. നവാസ് നിലപാട് വ്യക്തമാക്കിയത്. വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സർക്കാരിന്റെ നിലപാട് ജനാധിപത്യത്തിനൊപ്പമാണെന്നും ക്യാമ്പസുകളിലെ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പമാണ് സർക്കാരെന്നും നവാസ് പറഞ്ഞു.

വൈസ് ചാൻസലർക്കും സർവകലാശാലാ അധികാരികൾക്കും നിയമപരമായ അധികാരങ്ങളുണ്ടെങ്കിലും ആ അധികാരം ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ലൈസൻസല്ലെന്നും അദ്ദേഹം വിമർശിച്ചു.

കേരള സർവകലാശാലയിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന കരട് നിർദേശങ്ങൾക്കെതിരെ വിവിധ രാഷ്ട്രീയ, വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് പി. കെ. നവാസിന്റെ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix