Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CampusPolitics

കാലിക്കറ്റ് യുണിവേഴ്സിറ്റി സംഘർഷം: MSF-SFI പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ഇരുസംഘടനകളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി. എംഎസ്എഫ് നൽകിയ പരാതിയിൽ 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. അതേസമയം, എസ്എഫ്ഐയുടെ പരാതിയിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയും കേസെടുത്തു. സംഘർഷത്തിൽ പ്രതികരണവുമായി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനും […]
Read more

എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ SFI ക്ക് ഉജ്ജ്വല വിജയം

കൊച്ചി: എംജി സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 117 കോളേജുകളിൽ 98 ഇടത്തും എസ്എഫ്ഐ യൂണിയന്‍ നേടി. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് പ്രധാന നേട്ടം. കോട്ടയം ജില്ലയിൽ 32 കോളേജുകളിൽ 27 ഇടത്തും പത്തനംതിട്ടയിൽ 16ൽ 15 ഇടത്തും എറണാകുളത്ത് 41ൽ 33 ഇടത്തും ഇടുക്കിയിൽ 27ൽ 22 ഇടത്തുമാണ് എസ്എഫ്ഐ വിജയിച്ചത്. ആലുവ യുസി കോളേജ് ആറു വർഷത്തിന് ശേഷം എസ്എഫ്ഐ കെഎസ്‌യുവിൽ നിന്ന് തിരിച്ചുപിടിച്ചു. […]
Read more

കേരള സർവകലാശാലയിൽ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ; വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടും

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കേണ്ടെന്ന് കേരള സർവകലാശാല. പുതിയ നിർദേശങ്ങൾ തയ്യാറാക്കാനാണ് നിലവിൽ തീരുമാനം. പുതിയ മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് അഭിപ്രായം തേടും. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും സിൻഡിക്കറ്റ് ഉപസമിതി അധ്യക്ഷൻ അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു. വിവാദ കരട് മാർഗ്ഗരേഖ ബോധപൂർവം പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. 2005ൽ എംജി സർവകലാശാല തയ്യാറാക്കിയ മാർഗ്ഗരേഖയിൽ പേര് മാറ്റി തയ്യാറാക്കിയ രേഖയാണ് ഉപസമിതിക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. […]
Read more

കേരള സർവകലാശാല കലാലയ രാഷ്ട്രീയ കരട് മാർഗരേഖ; ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദ കലാലയ രാഷ്ട്രീയ കരട് മാർഗരേഖയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കേറ്റ്. ഉപസമിതി കൺവീനറുടെ അംഗീകാരം വാങ്ങാതെയാണ് കരട് പുറത്തുവന്നതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് രേഖാമൂലം വിശദീകരണം തേടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കരട് മാർഗരേഖ തയ്യാറാക്കാൻ സിന്‍ഡിക്കേറ്റ് ഉപസമിതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ തയ്യാറാക്കിയ രേഖ നടപടിക്രമം പാലിച്ച് ഉപസമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയോ കൺവീനറുടെ അംഗീകാരം നേടുകയോ ചെയ്തില്ല. ഇതിന് പിന്നാലെയാണ് കരട് പുറത്തായത്. […]
Read more

വിദ്യാർഥി രാഷ്ട്രീയത്തിന് തടയിടാനുള്ള നീക്കം അംഗീകരിക്കാനാവില്ല: പി കെ നവാസ്

തിരുവനന്തപുരം: വിദ്യാർഥി രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേരള സർവകലാശാലയുടെ നീക്കത്തെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ പ്രതികരണവുമായി പി. കെ. നവാസ് എംഎൽഎ. രാജ്ഭവന്റെ അജണ്ട നടപ്പാക്കാനുള്ള ഇടമല്ല കേരള സർവകലാശാലയെന്നും കലാലയ രാഷ്ട്രീയത്തിന്റെ കഴുത്തിൽ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. കെ. നവാസ് നിലപാട് വ്യക്തമാക്കിയത്. വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ നിലപാട് ജനാധിപത്യത്തിനൊപ്പമാണെന്നും ക്യാമ്പസുകളിലെ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പമാണ് […]
Read more

കേരളയിൽ കലാലയ രാഷ്ട്രീയം നിരോധിക്കാൻ തീരുമാനിച്ചിട്ടില്ല: റോജി എം ജോൺ

കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി കരട് രേഖ തയ്യാറാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. കോടതി നിർദേശത്തെ തുടർന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. രേഖ വിദ്യാർഥി സംഘടനകൾക്ക് […]
Read more

മാടായി കോളേജിൽ KSU-MSF പ്രവര്‍ത്തകര്‍ തമ്മിൽ കയ്യാങ്കളി

കണ്ണൂർ: മാടായി കോളേജിൽ കെഎസ്‌യു–എംഎസ്എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. എംഎസ്എഫ് ഒരു സീറ്റ് നേടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവും എംഎസ്എഫും ഇത്തവണ പ്രത്യേകം മത്സരിച്ചിരുന്നു. എംഎസ്എഫ് ഒരു സീറ്റ് നേടിയതിനെ തുടർന്ന് പ്രവർത്തകർ വിജയാഘോഷം നടത്തി. കോളേജിന് മുന്നിൽ കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ അടുത്തടുത്തായി നിന്നാണ് വിജയാഘോഷം നടത്തിയത്. ഇതിനിടെ ഇരുവിഭാഗങ്ങളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix