Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരള സർവകലാശാലയിൽ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ; വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായം തേടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവാദ കരട് മാർഗ്ഗരേഖ നടപ്പാക്കേണ്ടെന്ന് കേരള സർവകലാശാല. പുതിയ നിർദേശങ്ങൾ തയ്യാറാക്കാനാണ് നിലവിൽ തീരുമാനം. പുതിയ മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് അഭിപ്രായം തേടും. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും സിൻഡിക്കറ്റ് ഉപസമിതി അധ്യക്ഷൻ അജയ് ജുവൽ കുര്യാക്കോസ് പറഞ്ഞു.

വിവാദ കരട് മാർഗ്ഗരേഖ ബോധപൂർവം പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. 2005ൽ എംജി സർവകലാശാല തയ്യാറാക്കിയ മാർഗ്ഗരേഖയിൽ പേര് മാറ്റി തയ്യാറാക്കിയ രേഖയാണ് ഉപസമിതിക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എതിർപ്പ് അറിയിച്ചിട്ടും രേഖ വിതരണം ചെയ്തതായും ഇതിൽ നടപടി ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നേരത്തെ പ്രതികരിച്ചിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല തീരുമാനിച്ചിട്ടില്ലെന്നും കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.

കോടതി നിർദേശപ്രകാരമാണ് കേരള സർവകലാശാല സിൻഡിക്കറ്റിന്റെ ഉപസമിതിയെ നിയോഗിച്ചത്. ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നതെന്നും മന്ത്രി വിശദീകരിച്ചു.

വിദ്യാർത്ഥി സംഘടനകൾക്ക് രേഖ അയച്ച് അഭിപ്രായം തേടുകയും തുടർന്ന് ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്താൽ മാത്രമേ അത് സർവകലാശാലയുടെ ഔദ്യോഗിക മാർഗ്ഗനിർദേശമായി മാറുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix