Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാലിക്കറ്റ് യുണിവേഴ്സിറ്റി സംഘർഷം: MSF-SFI പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. ഇരുസംഘടനകളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി.

എംഎസ്എഫ് നൽകിയ പരാതിയിൽ 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. അതേസമയം, എസ്എഫ്ഐയുടെ പരാതിയിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയും കേസെടുത്തു.

സംഘർഷത്തിൽ പ്രതികരണവുമായി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനും രംഗത്തെത്തി. അക്രമസംഭവങ്ങളിലൂടെയാണ് സർവകലാശാല രാഷ്ട്രീയം ചർച്ചയാകുന്നതെന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുസംഘടനകളുടെയും ഭാഗത്തുനിന്ന് മനുഷ്യത്വരഹിതമായ പെരുമാറ്റമുണ്ടായെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ സർവകലാശാല ശക്തമായ നടപടി സ്വീകരിക്കുമെന്നും വി.സി വ്യക്തമാക്കി.

സംഘർഷത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വിദ്യാർത്ഥികളെ സർവകലാശാലയിൽനിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനായി സർവകലാശാല നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരിക്കും തുടർനടപടികൾ.

ക്യാമ്പസിലെ സംഘർഷത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ അച്ചടക്ക നടപടികളുണ്ടാകുമെന്ന വി.സിയുടെ നിലപാട് വിദ്യാർത്ഥി സംഘടനകൾക്കിടയിൽ നിർണായകമായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix