Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരുനാഗപ്പള്ളിയിൽ പൊലീസുകാരെ ആക്രമിച്ച സംഭവം; കാപ്പ പ്രതിയും സംഘത്തിലുണ്ടായിരുന്നെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ അടൂർ പൊലീസ് സംഘത്തിനൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പിക്ക് റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്.

അടൂർ എസ്.ഐക്കും മറ്റ് പൊലീസുകാർക്കുമൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടിലെ വിവരം. അടൂർ എസ്.എച്ച്.ഒ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ആക്രമിച്ചത്.

അടൂർ പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാനാണ് സംഘം കരുനാഗപ്പള്ളിയിലെത്തിയത്. പൊലീസ് നടപടി തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, പൊലീസ് സ്ത്രീകളെ മർദ്ദിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കാതെയാണ് അടൂർ പൊലീസ് സംഘം നടപടിക്കായി എത്തിയതെന്നും ആരോപണമുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix