കരുനാഗപ്പള്ളിയിൽ പൊലീസുകാരെ ആക്രമിച്ച സംഭവം; കാപ്പ പ്രതിയും സംഘത്തിലുണ്ടായിരുന്നെന്ന് റിപ്പോർട്ട്
കൊല്ലം: കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ അടൂർ പൊലീസ് സംഘത്തിനൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പിക്ക് റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്. അടൂർ എസ്.ഐക്കും മറ്റ് പൊലീസുകാർക്കുമൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടിലെ വിവരം. അടൂർ എസ്.എച്ച്.ഒ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ആക്രമിച്ചത്. അടൂർ പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാനാണ് സംഘം കരുനാഗപ്പള്ളിയിലെത്തിയത്. പൊലീസ് നടപടി തടയാൻ […]
Read more







