Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliceAttack

കരുനാഗപ്പള്ളിയിൽ പൊലീസുകാരെ ആക്രമിച്ച സംഭവം; കാപ്പ പ്രതിയും സംഘത്തിലുണ്ടായിരുന്നെന്ന് റിപ്പോർട്ട്

കൊല്ലം: കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ അടൂർ പൊലീസ് സംഘത്തിനൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പിക്ക് റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്. അടൂർ എസ്.ഐക്കും മറ്റ് പൊലീസുകാർക്കുമൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടിലെ വിവരം. അടൂർ എസ്.എച്ച്.ഒ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ആക്രമിച്ചത്. അടൂർ പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാനാണ് സംഘം കരുനാഗപ്പള്ളിയിലെത്തിയത്. പൊലീസ് നടപടി തടയാൻ […]
Read more

മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ ആക്രമണം; മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊച്ചി: മരട് പൊലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതി നടത്തിയ ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ അക്രമാസക്തനായത്. പ്രതിക്ക് ബോക്സിങ് പരിശീലനം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്‌ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്ക് പരിക്കേറ്റു. സിപിഒ ഫസലിന്റെ വലതുകൈയ്ക്ക് പൊട്ടലേറ്റു. എഎസ്‌ഐ സുമേഷിന്റെ കഴുത്തിൽ ശക്തമായ ചതവുണ്ട്. എസ്‌ഐ ജാക്സണും ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തെ തുടർന്ന് രഞ്ജിത്തിനെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റി. […]
Read more

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കന്റോൺമെന്റ് എസിപിയെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. മാർച്ചിനിടെ പൊലീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രവർത്തകരെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതിനിടെ, ഇന്നലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ […]
Read more

കൃത്യനിർവഹണത്തിനിടെ എസ്.ഐയെ ചവിട്ടിവീഴ്ത്തി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കൃത്യനിർവഹണത്തിനിടെ പൊലീസ് എസ്.ഐയെ ചവിട്ടിവീഴ്ത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് അറസ്റ്റിലായത്. നടക്കാവ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപത്തെ വീട്ടിനടുത്ത് ഒരാൾ ബഹളം വയ്ക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം സ്ഥലത്തെത്തി. കൈയിൽ പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയിൽ റോഡിൽ നിന്ന് ബഹളം വയ്ക്കുകയായിരുന്നു സുജിത്ത്. പരിക്കേറ്റ ഇയാളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix