Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VandeMataram

വന്ദേമാതരം തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; ബില്ല് അവതരിപ്പിക്കാൻ അമിത് ഷാ

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താൽ ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്. നിലവിൽ ദേശീയഗാനമായ ജനഗണമനയെ അപമാനിക്കുന്നതിനെതിരായ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഇതിന്റെ പരിധിയിൽ വന്ദേമാതരത്തെയും ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ […]
Read more

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവ്; ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍. ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയ എഫ്‌സിആർഎ ഭേദഗതി ബില്ലും സമ്മേളനത്തിൽ അവതരിപ്പിക്കും. ‘പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഓണർ അമെൻഡ്‌മെന്റ് ബിൽ 2026’ എന്ന പേരിലായിരിക്കും വന്ദേമാതരം അപമാനിക്കുന്നത് ശിക്ഷാർഹമാക്കുന്ന ബിൽ അവതരിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായിരിക്കും ബിൽ അവതരിപ്പിക്കുക. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ, പാടുന്നതിനിടെ മനഃപൂർവം ശല്യമുണ്ടാക്കുകയോ ചെയ്താൽ മൂന്ന് […]
Read more

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേമാതരം’ ആലാപനത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്തുന്നതിനും രാജ്യവ്യാപകമായി ഏകീകൃത രീതിയിലുള്ള ആലാപനം ഉറപ്പാക്കുന്നതിനുമാണ് പുതിയ നിർദേശങ്ങളെന്ന് മന്ത്രാലയം അറിയിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും ഉൾപ്പെടുത്തിയ പൂർണരൂപത്തിലുള്ള ‘വന്ദേമാതരം’ ആലപിക്കണമെന്നാണ് പുതിയ നിർദേശം. ഇതോടെ ഇതുവരെ പൊതുചടങ്ങുകളിൽ സാധാരണയായി ആലപിച്ചിരുന്ന ആദ്യ രണ്ട് ചരണങ്ങൾ മാത്രം ഉൾപ്പെടുത്തിയ രീതിക്ക് മാറ്റമുണ്ടാകും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ ആദ്യം ‘വന്ദേമാതരം’ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix