കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ; പ്രതിഷേധവുമായി വിദ്യാർഥിസംഘടനകൾ
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിക്കുന്ന വന്ദേമാതരം ദേശീയ സെമിനാർ വിവാദത്തിൽ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതും ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയതുമാണ് വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. എസ്എഫ്ഐ, എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ സെമിനാറിനെതിരെ രംഗത്തെത്തി. ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയെന്നാണ് സംഘടനകളുടെ ആരോപണം. സെമിനാറിന് പിന്നിൽ കാവിവൽക്കരണ അജണ്ടയാണെന്ന് എൻഎസ്‌യുഐയും ആരോപിച്ചു. ഒക്ടോബർ 6, 7 തീയതികളിലാണ് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പ്രജ്ഞാ […]
Read more