Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കപൂർത്തല: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ പുലർച്ചെയുണ്ടായ സംഘർഷത്തെ തുടർന്ന് ക്യാമ്പസിൽ വലിയ പ്രതിഷേധം. സംഘർഷത്തിനിടെ നിരവധി വാഹനങ്ങൾ കത്തിക്കുകയും ക്യാമ്പസിലെ വിവിധ ഭാഗങ്ങളിൽ അക്രമം നടക്കുകയും ചെയ്തു.

ക്യാമ്പസിലെ കടകൾക്ക് നേരെയും ആക്രമണമുണ്ടായി. കടകളിലെ സാധനങ്ങൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വിദ്യാർഥികളുമായി സംസാരിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കപൂർത്തല എസ്.പി അറിയിച്ചു. ചണ്ഡീഗഢ്– അമൃത്സർ ദേശീയപാതയിലെ ഗതാഗതവും പുനഃസ്ഥാപിച്ചു.

സർവകലാശാലയിലെ ഹോസ്റ്റലിൽ ഒരു പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായതെന്നാണ് വിവരം. എന്നാൽ സർവകലാശാലയിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും വിദ്യാർഥികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സംഭവം സർവകലാശാല അധികൃതർ മറച്ചുവെക്കുകയാണെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആരോപണം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവരങ്ങളുടെ യാഥാർഥ്യം പരിശോധിക്കുമെന്ന് കപൂർത്തല എസ്.പി അറിയിച്ചു. വിദ്യാർഥികൾ നൽകിയ പരാതികളും പരിശോധിക്കും.

പ്രതിഷേധത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. സോഷ്യൽ മീഡിയയിലെ ആരോപണങ്ങളാണോ സംഘർഷത്തിന് കാരണമെന്നും മറ്റേതെങ്കിലും വിഷയങ്ങൾ പ്രതിഷേധത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സംഘർഷത്തിൽ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായും നിരവധി വാഹനങ്ങൾ കത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix