തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന്റെ കരട് ആദ്യം മുഖ്യമന്ത്രിക്ക് കൈമാറാനുള്ള തീരുമാനത്തിൽ മാറ്റം. കരട് നയം ആദ്യം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി രൂപീകരിക്കാനാണ് തീരുമാനം. കോൺഗ്രസ് നേതാവായിരിക്കും സമിതിയുടെ അധ്യക്ഷൻ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
നയവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാർ ഇന്ന് ചേർന്ന യോഗത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും മന്ത്രിമാർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്യനയത്തിന്റെ കരട് സംബന്ധിച്ച മുൻ തീരുമാനം മാറ്റിയത്.
യു.ഡി.എഫ് ഉപസമിതിയുടെ അധ്യക്ഷനെ കെ.പി.സി.സി പ്രസിഡന്റ് തീരുമാനിക്കും. മുന്നണിയിലെ മറ്റ് ഘടകകക്ഷികളിൽനിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തിയായിരിക്കും സമിതി രൂപീകരിക്കുക. ഈ മാസം 30-നു മുൻപ് പുതിയ മദ്യനയം കൊണ്ടുവരാനാണ് തീരുമാനം.


