Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LovelyProfessionalUniversity

ലൗലി പ്രൊഫഷണൽ സർവകലാശാല സംഘർഷത്തിൽ ഗൂഢാലോചന ആരോപിച്ച് ചാൻസലർ

ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ സംഘർഷത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സർവകലാശാല ചാൻസലറും ബിജെപി എംപിയുമായ അശോക് മിത്തൽ ആരോപിച്ചു. പഞ്ചാബിലെ സുരക്ഷാ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയ്ക്ക് നേരെ ഇത്തരമൊരു സംഭവം ഉണ്ടായത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അശോക് മിത്തൽ പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖം മറച്ചെത്തിയ ചിലർ സർവകലാശാലയിൽ നാശനഷ്ടങ്ങൾ വരുത്തിയതായി കണ്ടെത്തിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇവരിൽ ചിലർ മുൻ […]
Read more

ലവ്‌ലി യൂണിവേഴ്‌സിറ്റിയിലേത് അതീവ ഗൗരവമുള്ള സംഭവം; നീതി നടപ്പാക്കണം: പിണറായി വിജയന്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (LPU) ക്യാമ്പസിലുണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർത്ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആരോപണത്തെ തുടർന്ന് ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയ സാഹചര്യത്തിലാണ് പിണറായി വിജയന്റെ പ്രതികരണം. സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ സർവകലാശാലാ മാനേജ്മെന്റിന്റെ പങ്കും പരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ പൊലീസ്, സംഘപരിവാർ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് […]
Read more

ലൗലി സർവകലാശാലയിലെ സംഘർഷം; ആശങ്ക രേഖപ്പെടുത്തി പിണറായി വിജയൻ

തിരുവനന്തപുരം: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശങ്ക രേഖപ്പെടുത്തി. പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന ആരോപണത്തിന് പിന്നാലെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ സർവകലാശാലയിൽ നടക്കുന്ന അതിക്രമം ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രതിഷേധം പൊലീസ്, സംഘപരിവാർ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് അടിച്ചമർത്താൻ സർവകലാശാലാ സ്ഥാപകനും ബിജെപി എംപിയുമായ അശോക് കുമാർ മിത്തൽ ശ്രമിക്കുകയാണെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. സർവകലാശാലയിൽ പഠിക്കുന്ന 1,500ലധികം […]
Read more

വിദ്യാർഥി പ്രതിഷേധം; പഞ്ചാബ് ലൗലി സർവകലാശാലയിൽ 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവച്ചു

ചണ്ഡീഗഡ്: വിദ്യാർഥി പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ പഞ്ചാബ് ലൗലി സർവകലാശാലയിൽ 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവച്ചു. ഇന്ന് മുതൽ 10 ദിവസത്തേക്ക് റെഗുലർ ക്ലാസുകൾ ഉണ്ടാകില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. മിഡ്-ടേം പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങാം. ഹോസ്റ്റലിൽ തുടരുന്നവർ പുറത്തിറങ്ങരുതെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും അധികൃതർ നിർദേശം നൽകി. വിദ്യാർഥികൾ ശാന്തരായി തുടരണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും സർവകലാശാല അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലയുടെ സുരക്ഷാ ചുമതല […]
Read more

ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ സംഘർഷം

കപൂർത്തല: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ പുലർച്ചെയുണ്ടായ സംഘർഷത്തെ തുടർന്ന് ക്യാമ്പസിൽ വലിയ പ്രതിഷേധം. സംഘർഷത്തിനിടെ നിരവധി വാഹനങ്ങൾ കത്തിക്കുകയും ക്യാമ്പസിലെ വിവിധ ഭാഗങ്ങളിൽ അക്രമം നടക്കുകയും ചെയ്തു. ക്യാമ്പസിലെ കടകൾക്ക് നേരെയും ആക്രമണമുണ്ടായി. കടകളിലെ സാധനങ്ങൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വിദ്യാർഥികളുമായി സംസാരിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കപൂർത്തല എസ്.പി അറിയിച്ചു. ചണ്ഡീഗഢ്– അമൃത്സർ ദേശീയപാതയിലെ ഗതാഗതവും പുനഃസ്ഥാപിച്ചു. സർവകലാശാലയിലെ ഹോസ്റ്റലിൽ ഒരു പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന തരത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix