Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ എതിർപ്പുണ്ടായിരുന്നു; ഹിന്ദു മന്ത്രിമാർ ഒപ്പിട്ടാൽ ഉത്തരവിറങ്ങും: കെ. മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ എതിർപ്പുകൾ ഉയർന്നിരുന്നുവെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഹിന്ദു മന്ത്രിമാർ ഒപ്പിട്ടശേഷം നിയമന ഉത്തരവ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഇന്നോ നാളെയോ നടപടികൾ പൂർത്തിയാകുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഉത്തരവിൽ എത്ര മന്ത്രിമാർ ഒപ്പിടുമെന്ന ചോദ്യത്തിന് മന്ത്രിസഭാ രഹസ്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറാം മാസത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രൂക്ഷ വിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ട്. പുതിയ പിഎസ്‌സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ചർച്ചകൾ നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് എ.പി. അനിൽകുമാർ വിമർശിച്ചു. എന്നാൽ അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചു.

പിഎസ്‌സി നിയമനത്തിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിലും മതിയായ ചർച്ചകൾ നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി. ഇതോടെ ഇടപെട്ട കെ. മുരളീധരൻ, തന്നോട് ആലോചിച്ചാണ് ദേവസ്വം ബോർഡ് അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയതെന്ന് വ്യക്തമാക്കി.

എന്നാൽ, കെപിസിസി അധ്യക്ഷൻ കൂടിയായിരുന്നിട്ടും പല സുപ്രധാന കാര്യങ്ങളും അറിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രി സണ്ണി ജോസഫും വിമർശനം ഉന്നയിച്ചു. ചില വിഷയങ്ങളിൽ അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർഎസ്പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തി. സർക്കാരിന്റെ പ്രധാന തീരുമാനങ്ങളിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്ന പരാതിയാണ് മന്ത്രിമാർ പൊതുവായി ഉയർത്തിയത്.

വിശാലമായ ചർച്ചകൾ നടന്നതോടെ മന്ത്രിസഭാ യോഗം രണ്ടര മണിക്കൂറോളം നീണ്ടു. അധികാരത്തിലെത്തി ആറാം മാസത്തിൽ തന്നെ മന്ത്രിസഭയ്ക്കുള്ളിൽ ഇത്തരത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത് രാഷ്ട്രീയ ശ്രദ്ധ നേടുകയും ചെയ്തു.

ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിനായി തയ്യാറാക്കിയ പട്ടികയാണ് യുഡിഎഫിനുള്ളിലെ തർക്കത്തിന് പ്രധാന കാരണമായത്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് ഒരു വിഭാഗം മന്ത്രിമാരുടെ പരാതി. എന്നാൽ പട്ടിക തയ്യാറാക്കിയത് ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

ബോർഡിൽ ജനറൽ വിഭാഗത്തിൽ രണ്ട് അംഗങ്ങളുടെയും ജീവനക്കാരുടെ പ്രതിനിധിയായി ഒരാളുടെയും ഒഴിവാണുള്ളത്. കോൺഗ്രസ് നേതാക്കളായ സി.വി. ബാലചന്ദ്രൻ, ശിവൻ പാലിയത്ത് എന്നിവരെ ജനറൽ വിഭാഗത്തിലും പി. അഭിലാഷിനെ ജീവനക്കാരുടെ പ്രതിനിധിയായും നിയമിക്കാനാണ് പട്ടിക തയ്യാറാക്കിയതെന്നാണ് വിവരം.

നിയമന ഉത്തരവ് പുറത്തിറക്കുന്നതിന് ഹിന്ദു മന്ത്രിമാരുടെ ഒപ്പുകൾ ആവശ്യമായ സാഹചര്യത്തിൽ തുടർനടപടികളിലാണ് സർക്കാരിന്റെ ശ്രദ്ധ. ദേവസ്വം നിയമന വിവാദം മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix