Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലവ്‌ലി യൂണിവേഴ്‌സിറ്റിയിലേത് അതീവ ഗൗരവമുള്ള സംഭവം; നീതി നടപ്പാക്കണം: പിണറായി വിജയന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചണ്ഡീഗഡ്: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (LPU) ക്യാമ്പസിലുണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർത്ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആരോപണത്തെ തുടർന്ന് ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയ സാഹചര്യത്തിലാണ് പിണറായി വിജയന്റെ പ്രതികരണം.

സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ സർവകലാശാലാ മാനേജ്മെന്റിന്റെ പങ്കും പരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

പ്രതിഷേധത്തെ പൊലീസ്, സംഘപരിവാർ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് അടിച്ചമർത്താൻ മാനേജ്മെന്റ് ശ്രമിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. പെൺകുട്ടിക്കെതിരായ അതിക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷത്തെ തുടർന്ന് ക്യാമ്പസിൽ പത്ത് ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവച്ച സാഹചര്യത്തിൽ, സർവകലാശാലയിലെ 1,500-ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ജലന്ധറിൽ നിന്ന് ഡൽഹിയിലേക്കും തുടർന്ന് കേരളത്തിലേക്കും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ക്ഷാമം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി വിദ്യാർത്ഥിയെ വിട്ടയച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയെയാണ് പിന്നീട് വിട്ടയച്ചത്.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix