Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Punjab

കള്ളപ്പണ ഇടപാട് കേസ്; പഞ്ചാബ് വ്യവസായ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇ ഡി

അമൃത്സര്‍: കള്ളപ്പണ ഇടപാട് കേസിൽ പഞ്ചാബ് വ്യവസായ മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി-ബിജെപി തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് അറസ്റ്റ്. മൊബൈല്‍ ഫോണ്‍ വില്‍പനയുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനികൾ വഴി വ്യാജ ജിഎസ്ടി ഇന്‍വോയിസുകള്‍ സൃഷ്ടിച്ച് 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ജിഎസ്ടി റീഫണ്ടും തട്ടിയെടുത്തുവെന്നും ഇ ഡി ആരോപിക്കുന്നു. സഞ്ജീവ് അറോറയുമായി ബന്ധമുള്ള ഹാംപ്ടൺ സ്കൈ റിയാലിറ്റി […]
Read more

പഞ്ചാബിലെ ഇരട്ട സ്ഫോടനം; എൻഐഎ അന്വേഷണം ആരംഭിക്കും

ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്ന് റിപ്പോർട്ട്. ഇരുസ്ഥലങ്ങളിലും നിന്നുള്ള ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് സംസ്ഥാന അന്വേഷണ സംഘങ്ങളുമായി സഹകരിച്ചായിരിക്കും എൻഐഎയുടെ അന്വേഷണം. സ്ഫോടനങ്ങൾക്ക് പിന്നാലെ അമൃത്സർ പോലീസ് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ പൊതുജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുകയും റോഡുകൾ അടച്ചിടുകയും ചെയ്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. അമൃത്സറിലെ കാൻ്റോൺമെൻ്റ് മേഖലയ്ക്ക് സമീപമുള്ള ഖാസയിൽ ചൊവ്വാഴ്ച രാത്രി 10.50ഓടെയാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. […]
Read more

മണിക്കൂറുകൾക്കിടെ പഞ്ചാബിൽ രണ്ട് സ്ഫോടനങ്ങൾ; സുരക്ഷ ശക്തമാക്കി

അമൃത്സർ: പഞ്ചാബിൽ മണിക്കൂറുകൾക്കിടെ രണ്ട് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ജലന്ധറിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ആസ്ഥാനത്തും അമൃത്സറിലെ ഖാസ സൈനിക ക്യാംപ് പരിസരത്തുമാണ് സംഭവങ്ങൾ ഉണ്ടായത്. ജലന്ധറിൽ രാത്രി എട്ടുമണിയോടെ ബിഎസ്എഫ് ആസ്ഥാനത്തിന് പുറത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതം ഏകദേശം 300 മീറ്റർ പരിധിവരെ അനുഭവപ്പെട്ടതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. സമീപത്തെ ഒരു കാറിന്റെ ഗ്ലാസുകളും കടയുടെ ചില്ലുകളും തകർന്നു. സ്കൂട്ടർ ഗുർപ്രീത് സിങ് എന്നയാളുടേതാണെന്ന് വിവരമുണ്ട്. ഭക്ഷണം വിതരണം ചെയ്യാനായി […]
Read more

പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ നരേന്ദ്ര മോദി സന്ദർശിക്കും

ന്യൂഡൽഹി: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സന്ദർശിക്കും. പ്രളയബാധിതരോട് പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷമാകും കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുന്നതെന്നാണ് സൂചന. കഴിഞ്ഞ 50 വർഷത്തിനിടെ പഞ്ചാബ് കണ്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്പൂർ ജില്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുക. വൻകൃഷി നാശം സംഭവിച്ച സംസ്ഥാനത്തിന് കേന്ദ്ര സഹായമില്ലാതെ പിടിച്ചു നിൽക്കാനാകില്ല. നേരത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൌഹാൻ […]
Read more

പഞ്ചാബില്‍ പടക്കനിര്‍മാണ ഫാക്ടറിയിലെ സ്‌ഫോടനത്തിൽ അഞ്ചുമരണം

ചണ്ഡീഗഢ്: പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബിലെ പടക്കനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം. 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന രണ്ടുനില കെട്ടിടം പൂർണമായും തകർന്നു. നിരവധിയാളുകൾ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശ്രീമുക്ത്‌സാര്‍ സാഹിബിലെ സിന്‍ഗവാലി-കോട്ട്‌ലി റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ബതിന്‍ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനകാരണം വ്യക്തമല്ല. Content: Five killed in explosion at firecracker factory in Punjab
Read more

പഞ്ചാബിലെ പാക് ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മെയ് 9 ന് പഞ്ചാബിലെ ഫിറോസ്പൂരിൽ സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു. സുഖ് വീന്ദർ കൗർ ആണ് മരിച്ചത്. വെള്ളിയാഴ്ച പാകിസ്താന്റെ ഡ്രോൺ ഇടിച്ച് യുവതിയുടെ വീടിന് തീപിടിക്കുകയും, ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും രണ്ട് കുടുംബാംഗങ്ങളെയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാല് ദിവസമായി ലുധിയാനയിൽ ചികിത്സലിരിക്കെ പുലർച്ചെയാണ് സുഖ് വീന്ദർ കൗറിന്റെ മരണം സ്ഥിരീകരിച്ചത്.
Read more

കുടിയൊഴിപ്പിക്കൽ: രണ്ടാം സംഘം ഇന്നലെ എത്തി ; മൂന്നാം സംഘം ഇന്നെത്തും

ന്യൂഡൽഹി: 116 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഒരു യുഎസ് സൈനിക വിമാനം അമൃത്സറിൽ വന്നിറങ്ങി. ഇന്നലെ രാത്രി 11.35 ഓടെയാണ് വിമാനമെത്തിയത്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് നാടുകടതപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ സംഘമാണിത്. രണ്ടാം സംഘത്തിലെ 60-ലധികം പേർ പഞ്ചാബിൽ നിന്നുള്ളവരും 30-ലധികം പേർ ഹരിയാനയിൽ നിന്നുള്ളവരുമാണ്. അവരിൽ രണ്ടുപേർ ഗുജറാത്ത്, ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇന്ന് മൂന്നാം സംഘവുമായി അടുത്ത വിമാനം എത്തും. […]
Read more

കുടിയേറ്റക്കാരുമായി വരുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി മൻ

അമേരിക്കയിൽ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് മൻ ആരോപിച്ചു. 104 പേർ അടങ്ങിയ ആദ്യ സംഘത്തിൽ ഹരിയാനയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള 33 പേരും പഞ്ചാബില്‍ നിന്നുള്ള 30 പേരും ഉണ്ടായിരുന്നു എന്നാൽ സംഘത്തെ ഇറങ്ങിയത് പഞ്ചാബ് അമൃത്സറിലാണ്. ഇതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ കേന്ദ്ര സർക്കാരിന് കത്തയച്ചു . വിദേശകാര്യമന്ത്രി എസ് ജയശങ്കറിനാണ് കത്തയച്ചത്. ഇന്ന് എത്തുന്ന […]
Read more

ആം ആദ്മി പാര്‍ട്ടി എം എൽ എ വെടിയേറ്റു മരിച്ചു

ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുര്‍പ്രീത് ഗോഗി ബാസിയെ (58) ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു ഗുര്‍പ്രീത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുര്‍പ്രീത് ഗോഗി ബാസി സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം ഇന്നും രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. ഡല്‍ഹി ആനന്ദ് വിഹാറില്‍ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ല്‍ എത്തി.പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നില്‍ക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതല്‍ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡല്‍ഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാല്‍ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ കടന്നിട്ടുണ്ട്. മലിനീകരണ വിഷയത്തില്‍ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി […]
Read more
Advertisement
WhiteswanTV Footer