Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലൗലി പ്രൊഫഷണൽ സർവകലാശാല സംഘർഷത്തിൽ ഗൂഢാലോചന ആരോപിച്ച് ചാൻസലർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ സംഘർഷത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സർവകലാശാല ചാൻസലറും ബിജെപി എംപിയുമായ അശോക് മിത്തൽ ആരോപിച്ചു.

പഞ്ചാബിലെ സുരക്ഷാ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയ്ക്ക് നേരെ ഇത്തരമൊരു സംഭവം ഉണ്ടായത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അശോക് മിത്തൽ പ്രതികരിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖം മറച്ചെത്തിയ ചിലർ സർവകലാശാലയിൽ നാശനഷ്ടങ്ങൾ വരുത്തിയതായി കണ്ടെത്തിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇവരിൽ ചിലർ മുൻ വിദ്യാർഥികളാണെന്നും അച്ചടക്ക നടപടികൾ നേരിട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ തിരിച്ചറിയാൻ കഴിയാത്ത കൂടുതൽ പേർക്കെതിരെയും പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആംആദ്മി പാർട്ടി വിട്ട് അടുത്തിടെയാണ് അശോക് മിത്തൽ ബിജെപിയിൽ ചേർന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix