Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദർശിനി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി; കണ്ടക്ടർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കെഎസ്ആർടിസി ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിലെ കണ്ടക്ടർക്കെതിരെയാണ് വിദ്യാർത്ഥിനി പറവൂർ പൊലീസിൽ പരാതി നൽകിയത്.

തന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് നൽകില്ലെന്നും പറഞ്ഞ് കണ്ടക്ടർ അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം. പണം നൽകി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ച് ഉയർന്ന ശബ്ദത്തിൽ അപമാനിച്ച് സംസാരിച്ചെന്നും വിദ്യാർത്ഥിനി ആരോപിക്കുന്നു.

തുടർന്ന്, താൻ സ്ത്രീയാണോ എന്ന് അറിയാൻ വസ്ത്രം അഴിച്ച് പരിശോധിക്കേണ്ടിവരുമെന്നും നെറ്റിയിൽ എഴുതി ഒട്ടിക്കേണ്ടിവരുമെന്നും കണ്ടക്ടർ പറഞ്ഞതായി പരാതിയിൽ പറയുന്നു. യാത്രക്കാരോട് തന്നെ ചൂണ്ടിക്കാട്ടി ‘ഇതിനെ കണ്ടാൽ പെണ്ണാണെന്ന് തോന്നുമോ’ എന്ന് ചോദിച്ച് കൂടുതൽ അവഹേളിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചെന്നും വിദ്യാർത്ഥിനി ആരോപിച്ചു.

സംഭവത്തെ തുടർന്ന് കടുത്ത മാനസിക ബുദ്ധിമുട്ടും നാണക്കേടും അനുഭവപ്പെട്ടതായി വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു. സംഭവത്തിൽ നടപടി സ്വീകരിച്ച് നീതി ഉറപ്പാക്കണമെന്നാണ് വിദ്യാർത്ഥിനിയുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix