Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PublicTransport

കെഎസ്ആർടിസിയുടെ 665 ബസുകൾ കട്ടപ്പുറത്ത്; 1,914 ബസുകൾക്ക് 15 വർഷത്തിലേറെ പഴക്കം; കണക്കുകളുമായി വിവരാവകാശ രേഖ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം സ്വിഫ്റ്റ് ഉൾപ്പെടെ കെഎസ്ആർടിസിയുടെ ആകെ ബസുകളുടെ എണ്ണം 5,755 ആണ്. ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി സർവീസ് നടത്താതെ കിടക്കുകയാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ അപേക്ഷകനായ മുഹമ്മദ് അഷറഫ് എ.എസ്. നൽകിയ അപേക്ഷയ്ക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. ആകെ ബസുകളിൽ 2,988 എണ്ണം ഓർഡിനറി വിഭാഗത്തിലുള്ളവയാണ്. […]
Read more

പ്രിയദർശിനി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി; കണ്ടക്ടർക്കെതിരെ കേസ്

കൊച്ചി: കെഎസ്ആർടിസി ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിലെ കണ്ടക്ടർക്കെതിരെയാണ് വിദ്യാർത്ഥിനി പറവൂർ പൊലീസിൽ പരാതി നൽകിയത്. തന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് നൽകില്ലെന്നും പറഞ്ഞ് കണ്ടക്ടർ അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം. പണം നൽകി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ച് ഉയർന്ന ശബ്ദത്തിൽ അപമാനിച്ച് സംസാരിച്ചെന്നും വിദ്യാർത്ഥിനി ആരോപിക്കുന്നു. തുടർന്ന്, താൻ സ്ത്രീയാണോ എന്ന് അറിയാൻ വസ്ത്രം അഴിച്ച് പരിശോധിക്കേണ്ടിവരുമെന്നും […]
Read more

കെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി,

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രിക്ക് കൈമാറി. കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെക്ക് ഗതാഗത മന്ത്രിക്ക് കൈമാറി. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന […]
Read more

10,000 ബസുകളുമായി കെഎസ്ആർടിസിയെ വിപുലീകരിക്കും; പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തും: മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാൻ കഴിയുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ ലഭിക്കുന്ന സ്വകാര്യ ബസുകൾ […]
Read more

കെഎസ്ആർടിസി ബസുകളുടെ ആയുസ്സ് 20 വർഷമാക്കി; 2,050 പഴയ ബസുകൾക്ക് സർവീസ് തുടരാം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ കാലാവധി 20 വർഷമായി ഉയർത്തി സർക്കാർ ഉത്തരവിറക്കി. 17 വർഷം കഴിഞ്ഞ 2,050 ബസുകൾ കൂടി സർവീസിൽ തുടരുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. സർക്കാർ വാഹനങ്ങളുടെ കാലാവധി അടുത്തിടെ 20 വർഷമായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസിയും ബസുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. 17 വർഷം കഴിഞ്ഞ ബസുകൾ നിലവിൽ ഓർഡിനറി സർവീസുകളിലാണ് ഉപയോഗിക്കുന്നത്. ഇവ പിൻവലിച്ചാൽ പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള സർവീസുകളെ ബാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. അതേസമയം, കേന്ദ്രനിയമപ്രകാരം വാഹനങ്ങളുടെ കാലാവധി 15 […]
Read more

കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി: ലോക്‌നാഥ് ബഹ്‌റ

കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 15,000ൽ നിന്ന് 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ. കെഎംആർഎൽ എംഡി സ്ഥാനത്ത് നിന്ന് ഇന്ന് ഒഴിയുന്ന വേളയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം മെട്രോയുടെ നേട്ടങ്ങൾ വിശദീകരിച്ചത്. അഞ്ച് വർഷം മുൻപ് ചുമതലയേൽക്കുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം 15,000 മാത്രമായിരുന്നു. നിലവിൽ ഇത് 1,25,000 ആയി ഉയർത്താൻ കഴിഞ്ഞു. ‘മൈ മെട്രോ’ എന്ന ആശയത്തിലൂടെ കൊച്ചി മെട്രോയെ […]
Read more

ചില്ലറ നല്‍കിയില്ല; തോട്ടം തൊഴിലാളിയായ സ്ത്രീയെ KSRTC ബസില്‍ നിന്ന് ഇറക്കി വിട്ടു

പാലക്കാട്: ചില്ലറ നൽകാൻ കഴിയാത്തതിന്റെ പേരിൽ തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. പാലക്കാട്–നെല്ലിയാമ്പതി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് സംഭവമെന്നാണ് പരാതി. തമിഴ്നാട് സ്വദേശിയായ അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ഇറക്കിവിട്ടതെന്നാണ് ആരോപണം. പുതുതായി ആരംഭിച്ച സർവീസിലാണ് സംഭവം. 43 രൂപയുടെ ടിക്കറ്റിന് 500 രൂപയുടെ നോട്ട് നൽകിയതിനെ തുടർന്നാണ് അമുതയെ ബസിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് വിവരം. നെല്ലിയാമ്പതിയിലെ പുലയൻപാറ മേഖലയിൽ നിന്ന് നെന്മാറയിലേക്ക് പോകുന്നതിനായാണ് അമുത ബസിൽ […]
Read more

പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും: സിപി ജോൺ

പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾ തിരക്കിട്ട് കയറുന്നതിനെക്കുറിച്ചുള്ള ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശം. പാലക്കാട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. പണം കുറവുള്ള കെഎസ്ആർടിസി ബസുകളിൽ ആളുകൾ തിരക്കിട്ട് കയറുന്നുണ്ടെന്നും, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സ്കൂളുകൾക്ക് പണം നൽകുന്നവർ പോലും കുറഞ്ഞ ചെലവിലുള്ള ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നുവെന്നും, ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. […]
Read more

ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ; ഹെഡ്ഫോണുകൾ മസ്റ്റ്, ഉച്ചത്തിലുള്ള പാട്ടിനും വിലക്ക്

ചെന്നൈ: സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാണ് പ്രധാന നിയന്ത്രണം. ഹെഡ്‌സെറ്റ് അല്ലെങ്കിൽ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ചെയ്യരുതെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. പൊതുഗതാഗതത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയാണ് പുതിയ മാർഗനിർദേശങ്ങളുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിൽ സമാന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മെട്രോയിൽ സ്പീക്കർ മോഡിൽ സംസാരിക്കുകയോ […]
Read more

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ല: കെഎസ്ആർടിസി

തിരുവനന്തപുരം: കാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കാരണം പുതിയ കാർഡുകളുടെ വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. സാങ്കേതിക പ്രശ്നം പരിഹരിച്ചതോടെ പുതിയ കാർഡുകളുടെ വിതരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. നിലവിൽ സാധുവായ കാർഡുകൾ ഉപയോഗിച്ച് കാൻസർ രോഗികൾക്ക് സൗജന്യ യാത്ര തുടരാമെന്നും കെഎസ്ആർടിസി അറിയിച്ചു. സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix