വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം: ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്
കൊച്ചി: ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ച് പരാമർശം നടത്തിയെന്ന കേസിൽ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സംഘം എത്തിയത്. ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള പരാമർശമാണ് ടി.ജി. മോഹൻദാസ് നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനായിരുന്നു. പിന്നാലെ നിരവധി പരാതികളും ലഭിച്ചു. സൈബർ സെൽ ഓപ്പറേഷൻസ് ഐജിക്കാണ് അന്വേഷണ ചുമതല നൽകിയിരുന്നത്. എന്നാൽ […]
Read more