Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: muslimleague

റേഞ്ച് റോവര്‍ വിവാദം; കെ എം ഷാജിയെ ന്യായീകരിച്ച് മുസ്ലിം ലീഗ്

ന്യൂഡല്‍ഹി: ആഢംബര കാര്‍ റേഞ്ച് റോവര്‍ ഉപയോഗിച്ച സംഭവത്തില്‍ മന്ത്രി കെ എം ഷാജിയെന്യായീകരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം സലാം. ഔദ്യോഗിക വാഹനം തകരാറിലായതിനെ തുടര്‍ന്ന് ഒരു ദിവസം മാത്രമാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും, വാഹനം വിലകൂടിയതായിപ്പോയതാണ് ഉണ്ടായ പ്രശ്‌നമെന്നും പി എം സലാം പറഞ്ഞു. ‘പശു ചത്താലും മോരിലെ പുളി പോകില്ല’ എന്ന പ്രയോഗം ചൂണ്ടിക്കാട്ടിയായിരുന്നു പി എം സലാമിന്റെ പ്രതികരണം. ഔദ്യോഗിക വാഹനം വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയതിനാല്‍ മണ്ഡലത്തില്‍ സഞ്ചരിക്കാനാണ് താല്‍ക്കാലികമായി […]
Read more

റേഞ്ച് റോവർ വാഹന വിവാദം; കെഎം ഷാജിക്കെതിരെ വിമർശനവുമായി ചിന്ത ജെറോം

കൊല്ലം: ഔദ്യോഗിക ആവശ്യത്തിന് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. മന്ത്രിക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് റേഞ്ച് റോവർ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായത് സംബന്ധിച്ച് മുഖ്യമന്ത്രിയാണ് വിശദീകരണം നൽകേണ്ടതെന്ന് ചിന്ത ജെറോം പറഞ്ഞു. സർക്കാർ വാഹനം ഉപയോഗിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും മന്ത്രിമാർക്ക് സർക്കാർ അനുവദിച്ച വാഹനങ്ങൾ പര്യാപ്തമല്ലെന്ന് തോന്നിയതുകൊണ്ടാണോ റേഞ്ച് റോവർ ഉപയോഗിച്ചതെന്ന് പരിശോധിക്കണമെന്നും അവർ പറഞ്ഞു. സ്വന്തം സർക്കാർ വാഹനം കെ.എം. ഷാജി ഉപേക്ഷിച്ചിരിക്കുകയാണെന്നും […]
Read more

മന്ത്രിമാരുടെ സ്റ്റാഫ് നിയമന തര്‍ക്കം; തൃത്താലയില്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട് തൃത്താല മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി. മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 15 പേരാണ് രാജിവെച്ചത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മണ്ഡലം കമ്മിറ്റിയുടെ നിർദേശങ്ങൾ അവഗണിച്ചെന്നാരോപിച്ചാണ് രാജി. മണ്ഡലം കമ്മിറ്റി നിർദേശിച്ച വ്യക്തിക്ക് മന്ത്രിയുടെ സ്റ്റാഫ് നിയമനത്തിൽ പരിഗണന ലഭിച്ചില്ലെന്നാണ് പ്രധാന പരാതി. ബിആർസി നിയമനത്തിലും തൃത്താല മണ്ഡലം കമ്മിറ്റിയുടെ നിർദേശം പരിഗണിച്ചില്ലെന്നും ഭാരവാഹികൾ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് തൃത്താല മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്. […]
Read more

ദൗർബല്യങ്ങൾ തിരുത്തും, വിമർശനങ്ങൾ ചർച്ച ചെയ്യും: എം വി ഗോവിന്ദൻ

കോഴിക്കോട്: പാർട്ടിയുടെ ദൗർബല്യങ്ങളും പോരായ്മകളും തിരുത്തുമെന്നും ഉയരുന്ന വിമർശനങ്ങൾ ഗൗരവമായി ചർച്ച ചെയ്യുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതിയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ബിജെപി പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നും വലതുപക്ഷം മേൽക്കൈ സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളായി സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ കണ്ടെത്തിയ കാര്യങ്ങൾ എങ്ങനെ […]
Read more

‘ഒരു വരികൊണ്ട് ജീവിതത്തെ റദ്ദാക്കരുത്’; കാന്തപുരത്തിന് പിന്തുണയുമായി പി കെ നവാസ്

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ പി കെ നവാസ്. കാന്തപുരം പറഞ്ഞത് തന്റെ അനുയായികളോടാണെന്നും ഒരു മതനേതാവ് സംസാരിക്കുമ്പോൾ ആരോടാണ് സംസാരിക്കുന്നതെന്നത് പ്രധാനമാണെന്നും പി കെ നവാസ് പറഞ്ഞു. കാന്തപുരത്തിന്റെ ജീവിതത്തെ ഒരു വരികൊണ്ട് വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം നിരവധി സ്ത്രീ നവോത്ഥാന പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണെന്നും പി കെ നവാസ് പ്രതികരിച്ചു. നബിദിനവുമായി ബന്ധപ്പെട്ട് കണ്ട ചില അനിഷ്ടസംഭവങ്ങൾ […]
Read more

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം: പ്രതികരിക്കാതെ ലീഗ് മന്ത്രിമാർ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ മുസ്‌ലിം ലീഗ് മന്ത്രിമാരായ എൻ. ഷംസുദ്ദീനും കെ.എം. ഷാജിയും. മാധ്യമപ്രവർത്തകർ വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. “പണ്ഡിതന്മാർ പറഞ്ഞതല്ലേ, അതിന് ഞാൻ മറുപടി പറയുന്നില്ല. അതിൽ എന്റെ ഒരു കമന്റിന്റെ ആവശ്യമില്ല,” എന്നായിരുന്നു എൻ. ഷംസുദ്ദീന്റെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു കെ.എം. ഷാജിയുടെ നിലപാട്. മുസ്‌ലിം സമൂഹത്തിൽ നിരവധി ആളുകളുണ്ടെന്നും അവരോട് ചോദിച്ചാൽ മതിയെന്നും ഷാജി പറഞ്ഞു. കാന്തപുരത്തിന്റെ പരാമർശം സ്ത്രീ […]
Read more

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാൻ നീക്കം

മലപ്പുറം: വേങ്ങര ബ്ലോക്ക് മുസ്ലിം ലീഗ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ബഹളം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെയാണ് ഒരു വിഭാഗം അംഗങ്ങൾ പ്രതിഷേധിച്ചത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി ചേർന്ന യോഗം ബഹളം കാരണം പിരിച്ചുവിട്ടു. യോഗത്തിൽ നന്ദി പറയാനുള്ള അവസരം പോലും അനുവദിക്കാതെ അംഗങ്ങൾ ഇറങ്ങിപ്പോയതായാണ് വിവരം. പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു. നിരീക്ഷകനായ എം.കെ. ബാവ […]
Read more

പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്കുചാലില്‍: മന്ത്രി കെ എം ഷാജി

കണ്ണൂര്‍: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പിഎം ശ്രീ അറബിക്കടലിലേക്ക് അല്ല, അഴുക്കുചാലിലേക്കാണ് വലിച്ചെറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്രീഡം ടോക്ക് പരിപാടിയിലാണ് കെ എം ഷാജി ഇക്കാര്യം പറഞ്ഞത്. പിഎം ശ്രീ തന്റെ വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും അതിനാല്‍ മന്ത്രിയായിരിക്കുമ്പോള്‍ തനിക്ക് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. “എന്റെ […]
Read more

വാര്‍ദ്ധക്യ പെന്‍ഷന്‍ തടഞ്ഞുവെച്ചു; മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: വാർധക്യ പെൻഷൻ തടഞ്ഞുവെച്ചെന്ന പരാതിയെ തുടർന്ന് മുസ്‌ലിം ലീഗ് നേതാവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കുഴിമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് സീനിയർ സെക്രട്ടറി റസാഖ് എക്കാപറമ്പിനെയാണ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കുഴിമണ്ണ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ റസാഖായിരുന്നു പ്രദേശത്തെ പലരുടെയും വീടുകളിൽ പെൻഷൻ എത്തിച്ചുനൽകിയിരുന്നത്. അഞ്ച് മാസത്തോളം പെൻഷൻ ലഭിക്കാതെ വന്നതിനെ തുടർന്ന് കുഴിമണ്ണ ആലിഞ്ചുവട് സ്വദേശിയായ ഇത്തിമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ റസാഖ് ഇത്തിമയുടെ വീട്ടിലെത്തി […]
Read more

പ്രിയദർശിനി പദ്ധതിയിൽനിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ പ്രമേയവുമായി ലീഗ് ഭരിക്കുന്ന പഞ്ചായത്ത്

മലപ്പുറം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശനി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രമേയം പാസാക്കി. മുസ്‌ലിംലീഗ് ഭരിക്കുന്ന പഞ്ചായത്താണ് പ്രമേയം പാസാക്കിയത്. സ്ഥിരവരുമാനവും സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. ഒതുക്കുങ്ങൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിയുടെ സാമൂഹിക ലക്ഷ്യം അംഗീകരിക്കുന്നതായി പ്രമേയത്തിൽ പറയുന്നു. എന്നാൽ പദ്ധതി മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞത് സ്വകാര്യ ബസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix