Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രജിസ്ട്രാര്‍ സ്ഥാനവും ഞങ്ങൾക്ക് വേണമെന്ന് ലീഗ്; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിടിവലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയ്ക്ക് പിന്നിൽ ലീഗ്–കോൺഗ്രസ് തർക്കമെന്ന് റിപ്പോർട്ട്. പ്രോ വൈസ് ചാൻസലർ പദവി മുസ്‌ലിം ലീഗിന് നൽകിയ സാഹചര്യത്തിൽ രജിസ്ട്രാർ സ്ഥാനം തങ്ങൾക്ക് വേണമെന്ന കോൺഗ്രസിന്റെ ആവശ്യമാണു തർക്കത്തിന് വഴിവെച്ചതെന്നാണ് സൂചന.

യുഡിഎഫ് ഭരണകാലത്ത് വൈസ് ചാൻസലർ, രജിസ്ട്രാർ പദവികൾ ലീഗിനും പ്രോ വൈസ് ചാൻസലർ സ്ഥാനം കോൺഗ്രസിനുമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത്തവണ എൽഡിഎഫ് ഭരണകാലത്താണ് വൈസ് ചാൻസലർ നിയമനം നടന്നത്. ഗവർണറുടെ നോമിനിയായി താൽക്കാലിക വൈസ് ചാൻസലറായിരുന്ന പി. രവീന്ദ്രനെ സ്ഥിരം വിസിയായി നിയമിച്ചതിന് പിന്നാലെ ലീഗ് നോമിനിയായ ഡോ. പി. റഷീദ് അഹമ്മദിനെ പ്രോ വൈസ് ചാൻസലറായും നിയമിച്ചു. ഇതോടെ രജിസ്ട്രാർ സ്ഥാനം കോൺഗ്രസിന് നൽകണമെന്ന ആവശ്യം ശക്തമായതായാണ് റിപ്പോർട്ട്.

നിലവിൽ കോൺഗ്രസ് അധ്യാപക സംഘടനാ നേതാവായ ഡോ. സെബാസ്റ്റ്യനാണ് രജിസ്ട്രാർ പദവിയിലുള്ളത്. അതേസമയം, പ്രോ വൈസ് ചാൻസലർ നിയമനത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലർക്ക് വിശദീകരണം തേടി കത്തയച്ചിരുന്നു.

എയ്ഡഡ് കോളേജ് അധ്യാപകനായ ഡോ. പി. റഷീദ് അഹമ്മദിനെ കരുവാരക്കുണ്ട് കെ.ടി.എം കോളേജിൽനിന്ന് മുൻകൂർ സർക്കാർ അനുമതിയില്ലാതെ ഡെപ്യൂട്ടേഷനിൽ നിയമിച്ചതാണ് പ്രധാനമായും വകുപ്പ് ചൂണ്ടിക്കാട്ടിയ വീഴ്ച. സർക്കാർ അനുമതിയില്ലാതെ മാതൃസ്ഥാപനത്തിൽനിന്ന് വിടുതൽ ചെയ്ത് പ്രോ വൈസ് ചാൻസലറായി ചുമതലയേൽക്കാൻ അനുവദിച്ചതിന്റെ നിയമസാധുത വിശദീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

റിലീവിങ്, ജോയിനിങ് ഉത്തരവുകൾ പുറപ്പെടുവിച്ചത് ആരുടെ അധികാരത്തിലാണെന്നും സർക്കാർ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് നിയമന നടപടികൾ പൂർത്തിയാക്കിയതെന്നും വിശദീകരിക്കണമെന്നായിരുന്നു അണ്ടർ സെക്രട്ടറി എസ്.സി. ഷിബു അയച്ച കത്തിലെ നിർദേശം.

എന്നാൽ നിയമനത്തിൽ ചട്ടലംഘനമില്ലെന്നാണ് വൈസ് ചാൻസലർ പി. രവീന്ദ്രന്റെ മറുപടി. ഡെപ്യൂട്ടേഷൻ സർക്കാർ അനുമതിയോടെയായിരിക്കുമെന്നും അനുമതി ലഭിച്ചില്ലെങ്കിൽ റഷീദ് അഹമ്മദ് കോളേജിൽനിന്ന് താൽക്കാലിക വിടുതൽ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിയമനത്തിന് മുൻകൂർ സർക്കാർ അനുമതി ആവശ്യമില്ലെന്നും വിസി മറുപടിയിൽ വാദിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix