പാലക്കാട്: ആനക്കര പഞ്ചായത്തിൽ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്.
പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്. നിയമന വിഷയത്തിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ നേരത്തെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ഈ തർക്കം രൂക്ഷമായതോടെയാണ് എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മുസ്ലിം ലീഗ് പിന്തുണച്ചതോടെ പ്രമേയം പാസാകുകയായിരുന്നു. സംഭവത്തോടെ ആനക്കര പഞ്ചായത്തിലെ യുഡിഎഫിനുള്ളിലെ ഭിന്നത കൂടുതൽ ശ്രദ്ധേയമായി.



