കോഴിക്കോട്: പെരുവയൽ കുറ്റിക്കാട്ടൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അച്ഛൻ മർദിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശികളായ ഷിജിനും ഭാര്യ അഞ്ജനയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതക വിവരം മറച്ചുവെച്ചതിനാണ് അമ്മ അഞ്ജനയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.




