Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PriyadarshiniScheme

പ്രിയദർശിനി പദ്ധതിയിൽനിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ പ്രമേയവുമായി ലീഗ് ഭരിക്കുന്ന പഞ്ചായത്ത്

മലപ്പുറം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശനി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രമേയം പാസാക്കി. മുസ്‌ലിംലീഗ് ഭരിക്കുന്ന പഞ്ചായത്താണ് പ്രമേയം പാസാക്കിയത്. സ്ഥിരവരുമാനവും സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. ഒതുക്കുങ്ങൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിയുടെ സാമൂഹിക ലക്ഷ്യം അംഗീകരിക്കുന്നതായി പ്രമേയത്തിൽ പറയുന്നു. എന്നാൽ പദ്ധതി മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞത് സ്വകാര്യ ബസ് […]
Read more

പ്രിയദർശിനി സൗജന്യ യാത്രാ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സി പി ജോൺ

കൊച്ചി: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. താൻ സംസാരിച്ചത് സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണെന്നും, തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തന്റെ പരാമർശത്തെക്കുറിച്ച് വിശദീകരണം ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. യാത്ര ചെയ്യാൻ പോലും ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ ഉണ്ടെന്നും, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും സി.പി. ജോൺ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്ന് […]
Read more

‘പ്രിയദർശിനി’ വരുമാനം മുട്ടിച്ചു; അങ്കമാലി – കൊരട്ടി റൂട്ടിലെ സ്വകാര്യ ബസിൽ പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര

അങ്കമാലി: അങ്കമാലി-കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ‘ബെസ്റ്റ് വേ’യിൽ ഇന്ന് പുരുഷ യാത്രക്കാർക്ക് സൗജന്യ യാത്ര. സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. വിദ്യാർത്ഥികളെയും ഇതരസംസ്ഥാനക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. അങ്കമാലി ടൗൺ ജംഗ്ഷനിൽ ഇന്ന് സ്വകാര്യ ബസുടമകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും സംഘടിപ്പിക്കും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്നാണ് ബസുടമകളുടെ ആരോപണം. കൊരട്ടി-അങ്കമാലി റൂട്ടിലെ ബസുകൾക്ക് വരുമാനം […]
Read more

പ്രിയദര്‍ശിനി; KSRTCക്ക് പ്രതിമാസം 75 കോടിയുടെ നഷ്ട്ടം

തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ വൻ ജനപിന്തുണ ലഭിച്ചെങ്കിലും കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായതായി കണക്കുകൾ. പദ്ധതിയുടെ ഭാഗമായി ഇതുവരെ 75 കോടി രൂപയുടെ വരുമാന നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത്. പ്രതിദിനം ശരാശരി 2.5 കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, പദ്ധതി നടപ്പാക്കിയതോടെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായി. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് സൗജന്യ യാത്രയുടെ പ്രയോജനം […]
Read more

‘പ്രിയദർശിനിയിൽ’ കുഴങ്ങി സ്വകാര്യ ബസുകൾ; നാല് ജില്ലകളിൽ പണിമുടക്കുന്നു

കോട്ടയം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നും ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്നും ബസ് ഉടമകൾ […]
Read more

പ്രിയദർശിനി പദ്ദതി; ‘ജോലിഭാരവും ജോലിസമയവും വര്‍ധിച്ചു’; ജീവനക്കാർ

കോഴിക്കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ ജോലിഭാരം ഗണ്യമായി വർധിച്ചതായി ജീവനക്കാർ. സ്ത്രീ യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്ന് ബസുകൾ അതിരൂക്ഷമായി തിരക്കിലാകുന്ന സാഹചര്യമാണെന്നും ജീവനക്കാർ പറയുന്നു. വിഷയത്തിൽ സിഐടിയു ശക്തമായ ആശങ്ക രേഖപ്പെടുത്തി. ഓർഡിനറി ബസുകളുടെ റണ്ണിംഗ് ടൈം 15 മുതൽ 30 മിനിറ്റ് വരെ വർധിച്ചിട്ടുണ്ട്. ഇതോടെ ഒരു ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ ജീവനക്കാർക്ക് ഒന്നര ദിവസത്തെ ഡ്യൂട്ടി സമ്മർദ്ദം നേരിടേണ്ടിവരുന്ന സാഹചര്യമാമാണെന്ന് കെഎസ്ആർടിഇഎ സിഐടിയു സംസ്ഥാന വൈസ് […]
Read more

കാസർകോട് സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും; പ്രിയദർശിനി പദ്ധതിയിൽ പ്രതിസന്ധിയെന്ന് ഉടമകൾ

കാസർകോട്: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആരോപിച്ച് കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ അന്തർസംസ്ഥാന റൂട്ടുകളുൾപ്പെടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി. ഇതിന്റെ ഭാഗമായി ചില സ്വകാര്യ ബസുകൾ നേരത്തെ തന്നെ സർവീസ് നിർത്തിവെച്ചിരുന്നു. കാസർകോട്–കർണാടക ബന്ധിപ്പിക്കുന്ന ഏഴ് പ്രധാന […]
Read more

Recent News

Advertisement
WhiteswanTV Footer