Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സമയക്രമം പാലിക്കുന്നില്ല; പ്രിയദർശിനി തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പുതുതായി ആരംഭിച്ച പ്രിയദർശിനി ബസ് സർവീസ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞതായി പരാതി. പത്തനംതിട്ട–കോന്നി–തണ്ണിത്തോട് റൂട്ടിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത സർവീസിനാണ് തടസ്സം നേരിട്ടത്.

പ്രിയദർശിനി ബസ് കൃത്യമായ സമയക്രമം പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ആരോപണം. സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് കെഎസ്ആർടിസി ബസ് എത്തുകയും ഇതുവഴി യാത്രക്കാരെ മുഴുവൻ കൊണ്ടുപോകുകയും ചെയ്യുന്നതായി അവർ പറഞ്ഞു.

സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് ആവശ്യമായ പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും ഇല്ലെന്നും രേഖകളില്ലാതെയാണ് സർവീസ് നടത്തുന്നതെന്നും സ്വകാര്യ ബസ് ജീവനക്കാർ ആരോപിച്ചു. പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അവർ പറഞ്ഞു.

കെഎസ്ആർടിസി സർവീസ് ഇല്ലാത്ത പ്രദേശങ്ങളിൽ മാത്രമേ പുതുതായി പ്രിയദർശിനി സർവീസ് ആരംഭിക്കുകയുള്ളൂവെന്ന് നേരത്തെ അധികൃതർ ഉറപ്പ് നൽകിയിരുന്നതായും സ്വകാര്യ ബസ് ജീവനക്കാർ വ്യക്തമാക്കി.

അതേസമയം, തണ്ണിത്തോട് മേഖലയിലേക്ക് പ്രിയദർശിനി സർവീസ് അനിവാര്യമാണെന്നും റൂട്ട് സ്വകാര്യ ബസുകളുടെ കുത്തകയല്ലെന്നും തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു പ്രതികരിച്ചു. പുതിയ സർവീസുമായി ബന്ധപ്പെട്ട തർക്കം പ്രദേശത്ത് ചർച്ചയായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer