Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടിക്കറ്റ് വിൽപന 17ന് തുടങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 17ന് ആരംഭിക്കും. തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം.

TicketGenie.in പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്കുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുക. വിദ്യാർത്ഥികൾക്ക് ഇത്തവണയും പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.

സെപ്റ്റംബർ 27നാണ് പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടത്ത് നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി പാർക്കിംഗ്, കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതായി കെസിഎ അറിയിച്ചു.

പരമ്പരയിലെ രണ്ടാം ഏകദിനം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലും മൂന്നാം മത്സരം ഒക്ടോബർ 3ന് മൊഹാലിയിലും നടക്കും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബർ 6 മുതൽ 17 വരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും നടക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix