കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടിക്കറ്റ് വിൽപന 17ന് തുടങ്ങും
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 17ന് ആരംഭിക്കും. തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം. TicketGenie.in പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്കുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിഭാഗങ്ങളിലായാണ് […]
Read more








