Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെസിഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിക, ടൂറിസം മേഖലകളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). സ്വകാര്യ പങ്കാളിത്തത്തോടെ ആദ്യഘട്ടത്തിൽ 1,500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നതായി കെസിഎ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, വിനോദ മേഖലകളിലെ പ്രമുഖ നിക്ഷേപകരെ ഉൾപ്പെടുത്തി ഈ മാസം 11ന് തിരുവനന്തപുരത്ത് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും. പദ്ധതിയിൽ പങ്കാളികളാകാൻ താൽപര്യമുള്ളവരിൽ നിന്ന് കെസിഎ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

ക്രിക്കറ്റ് മത്സരങ്ങൾ കാണാനുള്ള വേദികൾ എന്നതിലുപരി സ്റ്റേഡിയങ്ങളെ വർഷം മുഴുവൻ സജീവമായ വിനോദ-ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലബ് ഹൗസ്, സ്പോർട്സ് ലോഞ്ച്, പ്രമുഖ ബ്രാൻഡുകളുടെ റസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ എന്നിവ സ്റ്റേഡിയങ്ങളോട് അനുബന്ധിച്ച് ഒരുക്കും.

ബിസിനസ് ടൂറിസത്തിനും കോർപ്പറേറ്റ് പരിപാടികൾക്കുമായി അത്യാധുനിക കൺവെൻഷൻ സെന്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സ്പോർട്സ് മെർച്ചൻഡൈസ് ഹബ്ബുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും.

ഗ്രൗണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സെന്റർ, ഫാൻ പാർക്കുകൾ, ക്രിക്കറ്റ് മ്യൂസിയം തുടങ്ങിയവയും വിനോദ സമുച്ചയത്തിന്റെ ഭാഗമാകും.

ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതിയുടെ ആദ്യഘട്ടം തലസ്ഥാനത്ത് നടപ്പാക്കാനാണ് കെസിഎ ലക്ഷ്യമിടുന്നത്.

നിലവിൽ തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, മംഗലപുരം എന്നിവയ്ക്ക് പുറമെ കൊല്ലം എഴുകോൺ, തൊടുപുഴ, വയനാട്, കാസർകോട് എന്നിവിടങ്ങളിലും കെസിഎയ്ക്ക് ഭൂമിയുണ്ട്. കൊച്ചിയിൽ നിർദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ പുതിയ പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പദ്ധതിയിലൂടെ വലിയ ഉണർവുണ്ടാകുമെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചുള്ള തുടർനടപടികൾക്കായി വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മത്സരങ്ങൾ നടക്കുമ്പോൾ മാത്രം സജീവമാകുന്ന ഗ്രൗണ്ടുകൾ എന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.

വർഷം മുഴുവൻ ജനങ്ങളെ ആകർഷിക്കുന്ന സ്പോർട്സ് ടൂറിസം ഹബ്ബുകളായി കെസിഎ സ്റ്റേഡിയങ്ങളെ മാറ്റുമെന്നും ഇന്ത്യയിലെ ആദ്യ സമ്പൂർണ ക്രിക്കറ്റ് ടൂറിസം ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെസിഎ

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer