തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അനിലിന്റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം ഡിസിസി മുൻ അംഗമായ ചേന്തി അനിലിന്റെ ശബ്ദസാമ്പിൾ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എൽ ലാബിലാണ് ശബ്ദസാമ്പിൾ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലുള്ള ശബ്ദം അനിലിന്റേതാണോയെന്ന് പരിശോധിക്കുന്നതിനായാണ് സാമ്പിൾ ശേഖരിച്ചത്.




