ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് പ്രമേഹ സാധ്യത കുറയ്ക്കാമെന്നത് മാത്രമല്ല, ചർമം തിളങ്ങാനും സഹായിക്കും. സംഭവം സത്യമാണ്, പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെക്കും കരളിലെയും കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകൾക്ക് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമം ലഭിക്കാൻ സഹായിക്കും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശനങ്ങൾ മാറി ചർമം തെളിയും.
ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടതെ കുടിച്ചു ശീലിച്ചാൽ തന്നെ പകുതി പ്രശ്നം തീർന്നു. പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. അതിനാൽ പഴങ്ങളായി തന്നെ കഴിക്കുന്നതാണ് നല്ലത്.
വിപണിയില്‍ ലഭ്യമായ എനര്‍ജി ഡിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. പകരം കരിക്ക് പോലുള്ളവ കുടിക്കാം.












