കുന്നംകുളത്തിലെ പ്രിയപ്പെട്ട ആന വലിയപുരക്കൽ സൂര്യൻ ഇനി ഇല്ല
തൃശ്ശൂർ : കുന്നംകുളത്തിന്റെ അഭിമാനമായിരുന്ന വലിയപുരക്കൽ സൂര്യൻ ഇന്നലെ വൈകിട്ട് ചെരിഞ്ഞു. പലവിധ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്ഷീണിതനായിരുന്നു സൂര്യൻ. കൂട്ടുപാതയിലെ ആനത്തറയിൽ വച്ച് ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ആന ചെരിഞ്ഞത്. വലിയപുരക്കൽ ആനത്തറവാട്ടിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആനയാണ് ഇന്നലെ ചെരിഞ്ഞത്. ഈ തറവാട്ടിലെ മറ്റൊരു ആനയായ വലിയപുരക്കൽ ആര്യനന്ദൻ ഏഴ് മാസം മുൻപ് ചെരിഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് ഇവരുടെ തന്നെ ധ്രുവൻ എന്ന ആന കുറുക്കൻപാറയിലെ ഒരു കിണറ്റിൽ വീണ് ദാരുണമായി മരണപ്പെട്ടിരുന്നു. […]
Read more

