Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കർമഭൂമി എക്സ്പ്രസിൽ വൻ തീപ്പിടിത്തം; നാല് ബോഗികൾ കത്തിനശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമൃത്സർ: പഞ്ചാബിലെ രജ്പുരയിൽ കർമഭൂമി എക്സ്പ്രസിൽ വൻ തീപ്പിടിത്തം. അമൃത്സറിലേക്ക് പോവുകയായിരുന്ന 12508 നമ്പർ ട്രെയിനിന്റെ നാല് ബോഗികൾ കത്തിനശിച്ചു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.

പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ബോഗിക്കുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാർ ബോഗികളിൽനിന്ന് ഇറങ്ങിയോടി. ഇതോടെ വലിയ ദുരന്തം ഒഴിവായി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ പരിശോധനയും അന്വേഷണവും തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix