Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ്; മയക്കുവെടി ദൗത്യത്തിന് ഒരുക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാനകളായ ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ് നടപടികൾ തുടങ്ങി. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് ആനകളെ പിടികൂടണമെന്ന ആവശ്യം ശക്തമായത്.

ആറളം മേഖലയിൽ ഭീതി സൃഷ്ടിച്ച മോഴയാനയെ പിടികൂടിയ ശേഷമാകും ചിന്നക്കനാലിൽ ദൗത്യം നടത്തുക. ഇതിനായി വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിക്കാനാണ് തീരുമാനം. ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന ഏഴംഗ സംഘത്തെ ആദ്യഘട്ടത്തിൽ നിരീക്ഷണത്തിനായി നിയോഗിക്കും. ആദ്യം ചക്കക്കൊമ്പനെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം.

സുരക്ഷിതമായി മയക്കുവെടി വയ്ക്കാൻ കഴിയുന്ന നിരപ്പായ സ്ഥലം കണ്ടെത്തുകയാണ് പ്രധാന ഘട്ടം. ആന സ്ഥിരമായി എത്തുന്ന പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തും. ഇതിനായി ഏകദേശം ഒരു മാസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

മയക്കുവെടി ദൗത്യത്തിന്റെ ആവശ്യകതയും പദ്ധതിയും ഉൾപ്പെടുന്ന റിപ്പോർട്ട് മൂന്നാർ ഡിഎഫ്ഒ ഹൈറേഞ്ച് സർക്കിൾ സിസിഎഫ് മുഖേന ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും. അനുമതി ലഭിച്ചാൽ മാത്രമേ മയക്കുവെടി ദൗത്യം നടത്താനാകൂ.

ചക്കക്കൊമ്പന്റെ ആക്രമണത്തിൽ നാല് പേരും മുറിവാലന്റെ ആക്രമണത്തിൽ മൂന്ന് പേരും മരിച്ചതായാണ് വനംവകുപ്പിന്റെ കണക്ക്. ആനകളെ പിടികൂടിയ ശേഷം കുങ്കിയാനകളാക്കുകയോ മറ്റ് കാട്ടിലേക്ക് മാറ്റുകയോ ചെയ്യാനാണ് വനംവകുപ്പ് ആലോചിക്കുന്നത്. ആനകളെ പിടികൂടുന്നതിനെതിരെ മൃഗസ്നേഹികൾ കോടതിയെ സമീപിക്കാനുള്ള സാധ്യതയും വനംവകുപ്പ് പരിഗണിക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix