ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ്; മയക്കുവെടി ദൗത്യത്തിന് ഒരുക്കം
ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാനകളായ ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ് നടപടികൾ തുടങ്ങി. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് ആനകളെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. ആറളം മേഖലയിൽ ഭീതി സൃഷ്ടിച്ച മോഴയാനയെ പിടികൂടിയ ശേഷമാകും ചിന്നക്കനാലിൽ ദൗത്യം നടത്തുക. ഇതിനായി വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിക്കാനാണ് തീരുമാനം. ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന ഏഴംഗ സംഘത്തെ ആദ്യഘട്ടത്തിൽ നിരീക്ഷണത്തിനായി നിയോഗിക്കും. ആദ്യം […]
Read more