Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇവിടെ ഓഫീസ് ഉണ്ടായിരുന്നോ? തെളിവുകൾ അപ്രത്യക്ഷം, ജീവനക്കാർ കടന്നുകളഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുമ്പള ( കാസർ‌കോട്):ഫെയ്സ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറം സ്വദേശിനിയായ പെൺകുട്ടിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം മുറുകുന്നതിനിടെ, കുമ്പളയിൽ പ്രവർത്തിച്ചിരുന്ന ഫെയ്സ് ക്രീം കമ്പനി ഓഫിസ് അടച്ചുപൂട്ടി സംഘം മുങ്ങി. സ്ഥാപനത്തിന്റെ ബോർഡ് അടക്കം അഴിച്ചുമാറ്റി, ഇങ്ങനെയൊരു ഓഫിസ് പ്രവർത്തിച്ചിരുന്നു എന്നതിന്റെ തെളിവുകളെല്ലാം നീക്കിയാണ് ജീവനക്കാർ കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോൾ വിഭാഗം ഇന്നലെ സ്ഥാപനത്തിൽ പരിശോധന നടത്തി.
കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസാണ് ശനിയാഴ്ച രാത്രിയോടെ പൂട്ടിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 4 മുറികളിലും മുകളിലത്തെ നിലയിലെ 2 മുറികളിലുമായിരുന്നു പ്രവർത്തനം. ഉയർന്ന ശമ്പളവും കമ്മിഷനും വാഗ്ദാനം ചെയ്ത് ഒട്ടേറെ യുവതികളെയാണ് ഇവിടെ ടെലികോളർമാരായി നിയമിച്ചിരുന്നത് മലപ്പുറത്തെ പെൺകുട്ടിക്ക് നൽകിയ ഫെയ്സ് ക്രീമിലുണ്ടായിരുന്ന കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിലുള്ളതാണെന്നു പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുമ്പളയിലെ ഓഫിസ് അപ്രത്യക്ഷമായത്. സ്ഥാപനം പെട്ടെന്ന് പൂട്ടിയതിനു പിന്നിലെ ദുരൂഹത സംബന്ധിച്ച് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‘വൃക്കകൾ തകരാറിലായി; രക്ഷപ്പെട്ടത് നാളുകൾ നീണ്ട ചികിത്സയ്ക്കൊടുവിൽ’
എരമംഗലം ∙ മുഖകാന്തി വർധിപ്പിക്കാൻ 10 വർഷം മുൻപ് വാങ്ങിയ ‘ഫൈസ’ ക്രീം ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ വൃക്ക രോഗത്തിൽനിന്ന് രക്ഷപ്പെട്ട് ജീവിതം തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് മാപ്പിളപ്പാട്ട് ഗായകൻ പുതുപൊന്നാനിയിലെ ഷുഹൈബ് ജെറിൻ. സ്റ്റേജ് പരിപാടികളിൽ പാടാൻ പോകുന്നകാലത്ത് 2016 ആണ് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരിനൊപ്പം കാസർകോട്ടുള്ള സുഹൃത്ത് വഴി ഫൈസ ക്രീം വാങ്ങി ഉപയോഗിക്കുന്നത്. പല സമയങ്ങളിൽ 3 ബോട്ടിൽ ക്രീം ഉപയോഗിച്ചതോടെ കണ്ണ് തടിച്ചു വീർക്കുകയും ശരീരം നന്നായി ക്ഷീണിക്കുകയും ചെയ്തു. മൂത്രത്തിൽ പതയും കാണപ്പെട്ടു.
രോഗ വിവരം ‍സലീമുമായി പങ്കുവച്ചപ്പോൾ ക്രീം ഉപയോഗിച്ചതിനു ശേഷം സലീമിന് ഉണ്ടായതു പോലെ തന്നെയുള്ള വൃക്കരോഗ ലക്ഷണങ്ങളാണെന്ന് മനസ്സിലായി. വൃക്കയിലെ അരിപ്പ തകരാറിലാണെന്ന് കണ്ടെത്തിയതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടി. വർഷങ്ങളോളം മരുന്ന് കഴിക്കേണ്ടിയും വന്നു. മുടി കൊഴിച്ചിലിനൊപ്പം ശരീരത്തിൽ കുരുക്കളും രൂപപ്പെട്ടു. ഒന്നര വർഷത്തോളം സ്റ്റേജ് പരിപാടികൾ ഒഴിവാക്കി. വർഷങ്ങൾ കഴിഞ്ഞ് പഴയ സ്ഥിതിയിലേക്ക് എത്തിയെങ്കിലും പ്രതിരോധ ശക്തി കുറഞ്ഞതായി ശുഹൈബ് പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix