തൃശ്ശൂർ: കുന്നംകുളം പോർക്കളങ്ങാട് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോർക്കളങ്ങാട് സ്വദേശി ഡാനിയേൽ (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ തൂഫാൻ സ്ട്രൈക്ക് പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
കുന്നംകുളം സബ് ഇൻസ്‌പെക്ടർ രോഹിതും ഡാൻസാഫ് സംഘവും ചേർന്നാണ് നടപടി സ്വീകരിച്ചത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.




