Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: OperationToofan

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാനത്ത് മൂന്ന് പുതിയ NDPS കോടതികൾ

മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ പൊലീസ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സുപ്രധാന തീരുമാനങ്ങളുമായി സർക്കാർ. ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സർക്കാർ, ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക എൻഡിപിഎസ് കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചു. മഞ്ചേരി, പാലക്കാട്, തൃശൂർ എന്നീ ജുഡീഷ്യൽ ജില്ലകളിലാണ് പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കുക. ലഹരിമരുന്ന് കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി വേഗത്തിൽ വിചാരണ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ കോടതികളുടെ സുഗമമായ പ്രവർത്തനത്തിനായി ഓരോ […]
Read more

ഓപ്പറേഷന്‍ തൂഫാന്‍; അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു

തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9,280 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശോധനകളിൽ ഇതുവരെ 8,289.409 ഗ്രാം എംഡിഎംഎയും 1,004.784 കിലോഗ്രാം കഞ്ചാവും 2,382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കേസുകളുടെ എണ്ണത്തിൽ കോഴിക്കോട് സിറ്റിയാണ് മുന്നിൽ. ഇവിടെ 929 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഏറ്റവും കൂടുതൽ അറസ്റ്റ് […]
Read more

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ

കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ നാല് പേർ പിടിയിലായി. രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേരെയാണ് രാസലഹരിയായ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്. വെണ്ണല പുനത്തി റോഡിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് 4.48 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ മരട് തോമസ്‌പുരം കൊല്ലംപറമ്പ് വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23), പുത്തൻകുരിശ് വടവുകോട് എമ്പ്രംമഠത്തിൽ വീട്ടിൽ ബിനു മോഹനൻ (32), […]
Read more

ഓപ്പറേഷൻ തൂഫാൻ; എറണാകുളം റൂറൽ ജില്ലയിൽ അറസ്റ്റിലായത് 390 പേർ

കൊച്ചി: ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ പരിശോധനകളിൽ 330 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സബ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ 130 കേസുകളിലായി 155 പേരാണ് അറസ്റ്റിലായത്. ആലുവയിൽ 75 കേസുകളിൽ 101 പേരെയും അറസ്റ്റ് ചെയ്തു. പരിശോധനകളിൽ 145 കിലോയോളം കഞ്ചാവ് പിടികൂടി. ഇതിൽ 17 കിലോയോളം പെരുമ്പാവൂരിൽ നിന്ന് പിടികൂടിയ ഹൈബ്രിഡ് കഞ്ചാവാണ്. സംഭവവുമായി […]
Read more

കോഴിക്കോട് ജിംനേഷ്യത്തിൻ്റെ മറവിൽ ലഹരി കച്ചവടം; 3 പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിലെ ജിമ്മിൽ ലഹരി വിൽപ്പന. ‘ബാക്ക് ടു ഫിറ്റ്‌നസ്’ എന്ന പേരിലുള്ള ജിമ്മിൽ നടത്തിയ പരിശോധനയിൽ 200 ഗ്രാമിലധികം എംഡിഎംഎയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം 10 ലക്ഷം രൂപയുടെ വിപണി വിലയുണ്ടെന്ന് പൊലീസ് അറിയിച്ചു. ജിംനേഷ്യത്തിന്റെ ഉടമ ലഹരി കച്ചവടവുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞു. എന്നാൽ, ഈ സംഘത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer