കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അരക്കിണർ സ്വദേശി ഷാഫിൽ, നടുവട്ടം സ്വദേശി മുഹമ്മദ് നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.
മാറാട് പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് എട്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലയിൽ ലഹരിമാഫിയകൾക്കെതിരായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.



