Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DrugSeizure

അരൂരിൽ 4.78 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ആലപ്പുഴ: അരൂർ തോസ്ഥാന കോളനി ഭാഗത്ത് 4.78 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തോസ്ഥാന കോളനി സ്വദേശി എഡിസണെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പരിസരത്തുനിന്ന് ലഹരിമരുന്ന് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എഡിസൺ അരൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. എസ്എച്ച്ഒ അബീഷ്, എസ്‌ഐ സാജൻ, സീനിയർ സിപിഒമാരായ ശ്രീജിത്ത്, ബിജോയ്, റിക്ഷോഭ്, സിപിഒമാരായ കിരൺ, ജിതിൻ, […]
Read more

മാവേലിക്കരയിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ഡാൻസാഫ് സംഘവും മാവേലിക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ട്രെയിനിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവരെ പരിശോധിച്ചത്. പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി […]
Read more

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി. കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ വിപിന്റെ കൈവശത്തുനിന്ന് 1.339 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന വോൾവോ ബസിലാണ് വിപിൻ യാത്ര ചെയ്തിരുന്നത്. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ ഇന്നലെ രാത്രി 8.40ഓടെ അന്തർസംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ 9.6 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ വൻ മയക്കുമരുന്ന് വേട്ട. ലണ്ടനിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 9.6 കിലോഗ്രാം മെത്ത് മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. യാത്രക്കാരന്റെ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാസവസ്തുക്കളിൽ മുക്കിയെടുത്ത എ4 വലുപ്പത്തിലുള്ള 1,197 പേപ്പർ ഷീറ്റുകളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ആകെ 9.6 കിലോഗ്രാം ഭാരമാണ് ഇവയ്ക്കുണ്ടായിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നും യാത്രക്കാരനെയും തുടർ നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ നർക്കോട്ടിക്സ് കൺട്രോൾ ആൻഡ് ആൽക്കഹോൾ കൺട്രോളിന് […]
Read more

മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ

മലപ്പുറം: എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകൻ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് വർഷമായി മമ്പാട് എംഇഎസ് കോളേജിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുന്ന സുഹൈൽ മോങ്ങം സ്വദേശിയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സുഹൈൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി മലപ്പുറം എസ്പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. എംഡിഎംഎയും കഞ്ചാവുമായി സുബ്രഹ്മണ്യനെ ആദ്യം പൊലീസ് […]
Read more

കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ റഹീൻ ഷാ, സോഹേൽ റാണ എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. കളമശ്ശേരിയിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒരു കിലോ കഞ്ചാവും എട്ട് ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് ലഹരിവസ്തുക്കളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 98 കിലോ കഞ്ചാവ് പിടികൂടി; നാല് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രണ്ട് വ്യത്യസ്ത പരിശോധനകളിലായി 98 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പൊലീസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്ന് ട്രെയിനിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നതിനിടെയാണ് 27 കിലോ കഞ്ചാവ് കണ്ടെത്തിയത്. വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ശുചിമുറിയിൽ രണ്ട് ബാഗുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗുകൾ ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു. ബാഗുകളുടെ ഉടമയെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരും അവകാശപ്പെട്ടില്ല. തുടർന്ന് […]
Read more

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽനിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസ് സംഘം എത്തുന്നത് കണ്ടതോടെ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. സംഭവത്തിൽ കണ്ടാൽ തിരിച്ചറിയാവുന്ന മൂന്ന് പേരെ പ്രതികളാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സംസ്ഥാനത്ത് ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 74 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. […]
Read more

ഇലന്തൂർ നരബലിക്കേസ് പ്രതിയിൽനിന്ന് ഹാഷിഷ് പിടികൂടി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ പക്കൽനിന്ന് ആറ് ഗ്രാം ഹാഷിഷ് പിടികൂടി. നരബലിക്കേസിന്റെ വിചാരണ നടന്ന കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹാഷിഷ് കണ്ടെത്തിയത്. പനമ്പിള്ളി നഗറിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസം വിചാരണയ്ക്ക് ശേഷം ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ട് മടക്കിപ്പിടിച്ച നിലയിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുണ്ടിന്റെ മടിക്കുത്തിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി ഒളിപ്പിച്ചിരുന്ന […]
Read more

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 53 ഗ്രാം ഹെറോയിനുമായി യുവാവ് പിടിയിൽ

ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻതോതിൽ ലഹരിമരുന്നുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിൽ. മാൾഡ ജില്ലയിലെ ചന്ദ്പൂർ സ്വദേശി സെഖ് അനിറുൽ (30) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 53 ഗ്രാം ഹെറോയിനും 5 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 10.45ഓടെ ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപത്തെ പാർസൽ സർവീസിന് അടുത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിവിൽപന തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix