കോഴിക്കോട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് മിഠായികളുമായി ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ഗൗര സ്വദേശി പിന്റു (31)വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽനിന്ന് 872 ഗ്രാം കഞ്ചാവ് മിഠായി പിടിച്ചെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മിഠായികൾ കണ്ടെത്തിയത്. ഉത്തർപ്രദേശിൽനിന്നാണ് പ്രതി കഞ്ചാവ് മിഠായികൾ എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു.
കോഴിക്കോട്ടെ വിദ്യാർഥികൾക്കും ചെറുകിട കച്ചവടക്കാർക്കും വിൽക്കാനായാണ് മിഠായികൾ കൊണ്ടുവന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




