കോട്ടയം: സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തിയതിനെ തുടർന്ന് വീട്ടമ്മ ഗുരുതരാവസ്ഥയിൽ. നട്ടാശേരി എസ്.എച്ച്. മൗണ്ട് ഞെള്ളക്കാട്ട് സി.ഡി. റോസ് (69) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതോടെ കോട്ടയം തിരുനക്കര ബസ്റ്റാൻഡിൽ നടന്ന സംഭവത്തിലാണ് അപകടം ഉണ്ടായത്. പുള്ളാടൻ ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ ബസിൽ നിന്ന് ഇറങ്ങിയ റോസ്, റോഡ് കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ജോലിക്കായി രാവിലെ എത്തിയ സമയത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റോസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെഡ് സോൺ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവർ ചികിത്സയിൽ തുടരുകയാണ്. സമീപത്തെ എയ്ഡ് പോസ്റ്റിലെ പൊലീസുകാർ ഉടൻ ഇടപെട്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. റോസ് കോട്ടയത്തെ ഹാൻഡിക്രാഫ്റ്റ് സ്ഥാപനത്തിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്യുകയാണ്.






