Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുമരകം ശ്രീനാരായണ ജയന്തി വള്ളംകളി: 35 ലക്ഷം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുമരകം: ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം സന്ദർശിച്ചതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും നടന്നുവരുന്ന 122-ാമത് ശ്രീനാരായണ ജയന്തി മത്സരവള്ളംകളിക്ക് 35 ലക്ഷം രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗമാണ് ഈ വർഷത്തെ വള്ളംകളി നടത്തിപ്പിനായുള്ള തുക വകയിരുത്തിയത്. ഈ വർഷത്തെ മത്സരങ്ങൾ ആഗസ്റ്റ് 28-ന് കുമരകം കോട്ടത്തോട്ടിൽ വെച്ച് നടക്കും. വള്ളംകളിയോടൊപ്പം ഓണത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കുമരകം ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കാനും ഇതിനായുള്ള തുക ബഡ്ജറ്റിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. വി.പി അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജി പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. 2026-27 വർഷത്തെ ബഡ്ജറ്റ് പൊതുയോഗം ഐകകണ്ഠേനയാണ് പാസാക്കിയത്.

ചടങ്ങിൽ അഡ്വ. വി.പി അശോകൻ, എസ്.ഡി പ്രേംജി, പി.കെ സുധീർ എന്നിവർ സംസാരിച്ചു. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി അഡ്വ. വി.പി അശോകനെ പ്രസിഡന്റായും എസ്.ഡി പ്രേംജിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സാൽവിൻ കൊടിയന്ത്ര, പി.കെ സുധീർ, പി.എൻ സാബു ശാന്തി എന്നിവരെയും തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ തുരുത്തിത്തറയും, ബി ഗ്രേഡ് വിഭാഗത്തിൽ അറുപറ ബോട്ട് ക്ലബ്ബിന്റെ ശ്രീ ഗുരുവായൂരപ്പനുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി ഇത്തവണയും വൻ ജനപങ്കാളിത്തത്തോടെ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer