Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇവയാണ് വിഷമുള്ളവ, മരണം ഇഴഞ്ഞെത്തും; ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് നിങ്ങളാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദിവസവും പാമ്പ് കടിയേറ്റുള്ള മരണങ്ങളും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തകളുമാണ് നാം കേള്‍ക്കുന്നത്. അതും പലതും വീടിന് അകത്ത് വെച്ച് കടിയേറ്റതാണ്. ഒന്നും രണ്ടുമല്ല, ആറും ഏഴും പാമ്പുകളെയാണ് ഒരു സ്ഥലത്ത് നിന്ന് മാത്രം പിടികൂടുന്നത്.

ശരീരത്തില്‍ അസ്വാഭാവികമായ മുറിവോ നീറ്റലോ വന്നാല്‍ അവഗണിക്കരുത്. ഒട്ടും വൈകിപ്പിക്കാതെ തന്നെ ആശുപത്രിയിലെത്തിക്കണം. തലകറക്കം, ഛര്‍ദ്ദി, ശ്വാസതടസം, കണ്ണ് അടഞ്ഞുപോവുക, വയറുവേദന, മൂക്കിലൂടെ രക്തം വരിക തുടങ്ങിയ ലക്ഷണങ്ങള്‍ വന്നാല്‍ ഉറപ്പിക്കാം.

കേരളത്തില്‍ കാണുന്നവയില്‍ മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, രക്തയണലി, മുഴമൂക്കന്‍ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് പ്രധാന വിഷപ്പാമ്പുകള്‍. മൂര്‍ഖന്‍, ചേനത്തണ്ടന്‍, വെള്ളിക്കെട്ടന്‍ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്യുന്നതും.

ചൂടുള്ള കാലാവസ്ഥയില്‍ പാമ്പുകള്‍ കൂടുതലായി പുറത്തിറങ്ങാനുള്ള സാധ്യതയുണ്ട്. പാമ്പുകളുടെ മുട്ട വിരിയുന്ന സമയവും ഇതാണ്. ഈ കുഞ്ഞുങ്ങള്‍ തണുപ്പ് തേടി വീടിനുള്ളിലേക്ക് കടക്കാം.

വീടിന്റെ ഉള്‍ഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടവഴി എന്നിവിടങ്ങളിലെ കാടും ചപ്പുചവറുകളും നീക്കുക.

വീടിന് സമീപം ഇഷ്ടിക, വിറക്, കല്ലുകള്‍, പാഴ്വസ്തുക്കള്‍ എന്നിവ വലിച്ചെറിയുകയോ കൂട്ടിയിടുകയോ ചെയ്യരുത്. വീടിനടുത്തുള്ള എല്ലാ മാളങ്ങളും മൂടണം. വാതിലുകളുടെ താഴെയുള്ള വിടവുകള്‍ അടയ്ക്കുക.

ഭക്ഷണാവശിഷ്ടം ശരിയായി സംസ്‌കരിക്കുക. ഭക്ഷ്യാവശിഷ്ടങ്ങള്‍ തേടി എലികള്‍ വരാം. അവയെ പിടികൂടാന്‍ പാമ്പും എത്തും.

വീടിന് മുകളിലേക്ക് വളര്‍ന്ന മരങ്ങളുടെ ശിഖരങ്ങള്‍ നീക്കുക. വീടിനു മുകളിലേക്ക് പടര്‍ത്തിയ വള്ളിച്ചെടികള്‍, ജനല്‍, എയര്‍ഹോള്‍ എന്നിവയിലേക്ക് എത്താത്തവിധം വെട്ടുക.

കിടക്കുമ്പോള്‍ തലയണ, മെത്ത എന്നിവ തട്ടിക്കുടയുകയും കട്ടിലിന്റെ അടിഭാഗം നോക്കുകയും ചെയ്യുക

ബൈക്കും മറ്റും എടുക്കുമ്പോള്‍ ഒന്ന് തട്ടി നോക്കുക. ഹെല്‍മറ്റ്, ഷൂസ് തുടങ്ങിയവയില്‍ പാമ്പുകള്‍ കയറിയിരിക്കാം.

Recent News

Advertisement
WhiteswanTV Footer