Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതുപ്പള്ളിയിലെത്തി ക്രിസ് ഗെയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎയും ഗെയിലിനൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ക്രിസ് ഗെയിൽ പുതുപ്പള്ളിയിലെത്തിയത്.

പുതുപ്പള്ളി കവലയിൽ സംഘടിപ്പിച്ച പരിപാടിയിലും ക്രിസ് ഗെയിൽ പങ്കെടുത്തു. തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുത്തു.

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമയായ ക്രിസ് ഗെയിൽ ശനിയാഴ്ച രാവിലെ 8.40നുള്ള ബെംഗളൂരു-തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്.

കേരളത്തിൽ മികച്ച ക്രിക്കറ്റ് താരങ്ങൾ നിരവധിയുണ്ടെന്നും കെസിഎൽ പോലുള്ള ടൂർണമെന്റുകൾ അവർക്ക് മികച്ച അവസരമാണ് നൽകുന്നതെന്നും ഗെയിൽ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തരം ടൂർണമെന്റുകളിലൂടെ കേരളത്തിലെ താരങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മുമ്പ് ഒരിക്കൽ കേരളത്തിൽ വന്നിട്ടുണ്ട്. കേരളത്തിലേക്ക് തിരികെയെത്തിയതിൽ ഏറെ സന്തോഷമുണ്ട്. ഒരു സുഹൃത്ത് വഴിയാണ് കെസിഎൽ ടീമിന്റെ ഭാഗമാകുന്നത്. കേരളത്തിൽ ഒരുപാട് മികച്ച താരങ്ങളുണ്ട്. അവർക്ക് മികച്ച അവസരമാണ് കെസിഎൽ. ഇതുപോലുള്ള ടൂർണമെന്റുകളിലൂടെ താരങ്ങൾ ഉയർന്നുവരണം’ എന്നും ഗെയിൽ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer