Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: puthuppally

ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചു; നടപടി സാംസ്കാരിക വൈകൃതമെന്ന് പ്രതിഷേധം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ രാഷ്ട്രീയ പോസ്റ്ററുകൾ വെച്ച് പ്രചരിപ്പിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം. എൽ.ഡി.എഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്ററുകൾ കബറിടത്തിൽ വെക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത് വിശ്വാസികളെയും ജനങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൈസ്തവ വിശ്വാസികൾ അതീവ വിശുദ്ധിയോടെ കാണുന്ന കബറിടങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചത് സാംസ്കാരിക വൈകൃതമാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. നിരവധി പുരോഹിത ശ്രേഷ്ഠന്മാരുടെ കബറിടങ്ങൾക്ക് സമീപമാണ് ഉമ്മൻചാണ്ടി സാറിന്റെ കബറിടവും […]
Read more

വോട്ടർ പട്ടിക പരിഷ്‌കരണം; എന്യുമറേഷൻ ആദ്യം പൂർത്തിയാക്കിയ ബിഎൽഒയ്ക്ക് ജില്ലാ കളക്ടറുടെ ആദരം

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട എന്യുമറേഷൻ നടപടികൾ ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ച ബൂത്ത് ലെവൽ ഓഫീസർക്ക് (ബി.എൽ.ഒ.) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആദരം. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ 56-ാം പോളിംഗ് ബൂത്തിലെ ബി.എൽ.ഒ ആയ എസ്.ആർ. സന്തോഷ് കുമാറിനാണ് ഈ അംഗീകാരം ലഭിച്ചത്. എന്യുമറേഷൻ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും ഇദ്ദേഹം സമയബന്ധിതമായി പൂർത്തിയാക്കി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ സന്തോഷ് കുമാറിന് സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി ആദരിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ എത്തും

കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിലെത്തും. സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടും. ആര്യാടൻ ഷൗക്കത്തിനെ ചാണ്ടി ഉമ്മൻ എംഎൽഎയും യുഡിഎഫ് പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. അതേസമയം കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന പിവി അൻവർ നിലമ്പൂരിൽ മത്സരിക്കുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാൽ മാത്രം അൻവറുമായി ചർച്ച നടത്താം എന്ന നിലപാടിലാണ് കോൺഗ്രസ്.
Read more

പുതുപ്പള്ളിയിൽ അടുത്ത തവണ ചാണ്ടി ഉമ്മൻ വീഴും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് പുതുപ്പള്ളി. 50 വർഷക്കാലം ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിട്ടുണ്ട്. എല്ലാകാലവും കോൺഗ്രസിനും ഉമ്മൻചാണ്ടിക്കും ഒപ്പം ഉറച്ചുനിന്ന ഉരുക്കു കോട്ടയായിരുന്നു പുതുപ്പള്ളി. കടുത്ത രാഷ്ട്രീയ കൊടുങ്കാറ്റുകൾ ഉണ്ടായപ്പോഴും പുതുപ്പള്ളി കോൺഗ്രസിന് ഒപ്പം തന്നെ നിലകൊണ്ടിട്ടുണ്ട്. ഉമ്മൻചാണ്ടി അന്തരിച്ച ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ കൂടിയായ ചാണ്ടി ഉമ്മൻ ആധികാരിക വിജയം നിലനിർത്തുകയായിരുന്നു. എന്നാൽ എല്ലാ കാലത്തും കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലം അടുത്ത തവണ കോൺഗ്രസിന് കൈവിട്ടുപോകുമെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer