ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് സൂപ്പർ സൺഡേ പോരാട്ടം. ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ വൈകുന്നേരം 3:30നാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളുമായാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങുക. സര്‍ഫറാസ് ഖാന് പകരം ഉര്‍വില്‍ പട്ടേല്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചു. പകൽപ്പോരിന് ഇറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിംഗ് സിനും ഗുജറാത്ത് ടൈറ്റൻസിനും ലക്ഷ്യം സീസണിലെ നാലാം ജയമാണ്. ജയിച്ചാല്‍ സ്ഥാനം മാറില്ലെങ്കിലും ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാകും. ബാറ്റിംഗ് നിരയില്‍ സഞ്ജു ക്ലിക്കായില്ലെങ്കിൽ സിഎസ്കെ തകരും എന്നത് ടീമിന് ആശങ്കയാണ്. ഗുജറാത്ത് ടീമിലും മാറ്റവുമായാണ് ഇന്ന് ഇറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണക്ക് പകരം അര്‍ഷ്ദ ഖാന്‍ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലനിലെത്തി. എന്നാൽ, ആരധകരെ നിരാശരാക്കി ധോണി ഇന്നും മത്സരത്തിനിറങ്ങില്ല.






