Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

തിരുവനന്തപുരം മൃഗശാല മാറ്റണം; മുഖ്യമന്ത്രിക്ക് പിന്തുണയുമായി മേയർ വി വി രാജേഷ്

തിരുവനന്തപുരം: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് പിന്തുണയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. നഗരത്തിലെ വർധിച്ചുവരുന്ന മലിനീകരണവും ചൂടും മൃഗങ്ങളുടെ ആരോഗ്യത്തെയും സ്വാഭാവിക ആവാസവ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. 160 വർഷങ്ങൾക്ക് മുമ്പ് മൃഗശാല സ്ഥാപിച്ചപ്പോഴുണ്ടായിരുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് മേയർ ചൂണ്ടിക്കാട്ടി. നഗരത്തിലെ ഗതാഗതക്കുരുക്കും തുടർച്ചയായ വാഹന ഹോൺ ശബ്ദവും മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനും അവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനും മൃഗശാല നഗരത്തിന് പുറത്തേക്ക് […]
Read more

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം നിലവിലെ സാഹചര്യത്തിൽ ഉചിതമല്ലെന്നും മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മൃഗശാല നെയ്യാർ പോലുള്ള കാടിനോട് ചേർന്ന പ്രദേശത്തേക്ക് മാറ്റണമെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘റീ-ഇമാജിനിങ് കേരള’ പരിപാടിയിലും മുഖ്യമന്ത്രി വിവിധ വിഷയങ്ങൾ […]
Read more

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്

തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരെ ലക്ഷ്യമിട്ട് വ്യാജ എസ്എംഎസ് മുഖേന സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ഓൺലൈൻ ആപ്പ് വഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്രക്കാരനെന്ന വ്യാജേന ഡ്രൈവറെ ഫോണിലൂടെയോ വാട്സാപ്പിലൂടെയോ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചെങ്കിലും തുക മാറിപ്പോയെന്ന് പറഞ്ഞ് ഡ്രൈവറെ സമീപിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. തുടർന്ന് ബാങ്കിൽ നിന്ന് പണം നഷ്ടമായെന്ന തരത്തിലുള്ള വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കും. മറ്റൊരാൾ പണം അയച്ചെന്നും യാത്രക്കൂലിയേക്കാൾ അധികം തുക […]
Read more

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് പൂരം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടിക്കറ്റ് വിൽപന 17ന് തുടങ്ങും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 17ന് ആരംഭിക്കും. തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം. TicketGenie.in പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്കുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിഭാഗങ്ങളിലായാണ് […]
Read more

റേഷൻ അരി കടത്ത്; അതിർത്തിയിൽ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്

തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരി കടത്തിനെതിരെ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. പാറശ്ശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള റേഷൻ അരിയും ഗോതമ്പും പിടിച്ചെടുത്തു. വീട്ടിലെ അടുക്കളയിലും ബാത്ത്‌റൂമിലുമാണ് ചാക്കുകളിൽ റേഷൻ അരി സൂക്ഷിച്ചിരുന്നത്. 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പുമാണ് ഇവിടെനിന്ന് അധികൃതർ കണ്ടെത്തിയത്. വീട് ആരുടേതാണെന്നോ പിടിച്ചെടുത്ത ലോഡ് ആരുടേതാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ വൻ മാഫിയാ സംഘം പ്രവർത്തിക്കുന്നതായാണ് […]
Read more

‘ട്രാക്ക് ആൻഡ് ട്രേസ്’ ആപ്പുമായി എക്സൈസ്; ഉല്‍പാദനം മുതല്‍ ഉപഭോഗം വരെ നിരീക്ഷിക്കും

തിരുവനന്തപുരം: കള്ളിന്റെ ഉൽപാദനം മുതൽ ഉപഭോഗം വരെയുള്ള നടപടികൾ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി എക്സൈസ് വകുപ്പ്. ‘ട്രാക്ക് ആൻഡ് ട്രേസ്’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് തീരുമാനം. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന കള്ള് ചെത്തൽ വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ചെത്താൻ ഉദ്ദേശിക്കുന്ന എല്ലാ മരങ്ങൾക്കും സെപ്റ്റംബർ 20നകം നമ്പർ നൽകണമെന്നാണ് നിർദേശം. ഓരോ മരത്തിന്റെയും വിവരങ്ങൾ ‘ട്രാക്ക് ആൻഡ് ട്രേസ്’ ആപ്പിൽ രേഖപ്പെടുത്തി ജിയോ ടാഗ് ചെയ്യണം. ഇത്തരത്തിൽ ഡാറ്റാബേസ് തയ്യാറാക്കിയ ശേഷമേ […]
Read more

പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്ക് കടിഞ്ഞാണിടാൻ സർക്കാർ; 5,000 രൂപ പിഴ

തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ, കൊടിമരങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടിക്ക് നിർദേശം. ഇവ നീക്കം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ ഇടങ്ങളിൽ ബോർഡുകളും മറ്റ് പ്രചാരണ വസ്തുക്കളും സ്ഥാപിക്കാൻ പാടില്ലെന്നാണ് നിർദേശം. നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ളവ അടിയന്തരമായി നീക്കം ചെയ്യണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുവിനും 5,000 രൂപ വീതം പിഴ […]
Read more

തിരുവനന്തപുരത്ത് ഒരു വയസ്സുകാരിയെ കൊലപ്പെടുത്തി; അമ്മ പൊലീസ് കസ്റ്റഡിയിൽ

മലയിൻകീഴ്: വിളവൂർക്കലിൽ ഒരു വയസ്സുകാരിയായ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. അഭിജിത്ത് ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
Read more

ഇഡി ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നു: വി ശിവൻകുട്ടി

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇ ഡി  ബിജെപിക്ക് അനുകൂലമായി നിയമങ്ങൾ ലംഘിക്കുന്നുവെന്ന് സിപിഐഎം നേതാവ് വി. ശിവൻകുട്ടി ആരോപിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് ഇഡി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും കുടുംബങ്ങൾക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി. നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. ഇഡി കോടതിക്ക് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി അധികാരം ഉപയോഗിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സഫലീകരിക്കുന്നതിനാണ് പ്രവർത്തിക്കുന്നതെന്നും വാർത്തകൾ […]
Read more

പരിശോധന നടത്തിയത് ഹോമിയോ ഡോക്ടർ, ചികിത്സ അലോപ്പതി; വ്യാജ ആശുപത്രി പൂട്ടി പഞ്ചായത്ത്

തിരുവനന്തപുരം: അമ്പൂരി ജംഗ്ഷന് സമീപം വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. ഡോക്ടറും നഴ്സുമടക്കമുള്ള ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയപ്പോഴാണ് അലോപ്പതി ഡോക്ടർക്ക് പകരം ഹോമിയോ ഡോക്ടറുടെ സേവനം ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ആശുപത്രി നടത്തിപ്പുകാരനും അലോപ്പതി ചികിത്സ നടത്താനുള്ള ലൈസൻസില്ലാത്തയാളാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും ആശുപത്രി മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനമില്ലായിരുന്നെന്നും അധികൃതർ പറഞ്ഞു. ലാബിലും നിലവാരമുള്ള പരിശോധനാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix