Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം: മലങ്കര സഭ

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (FCRA) ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകളുടെ സോഷ്യൽ മീഡിയ വിവരങ്ങളും പ്രസിദ്ധീകരണങ്ങളുടെ വിശദാംശങ്ങളും ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് മലങ്കര സഭ. സഭയുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നതും സുതാര്യവുമാണെന്നും അവർ അറിയിച്ചു. സാമ്പത്തിക ഇടപാടുകൾക്കു പകരം സംഘടനകളുടെ നിലപാടുകൾ പരിശോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും സഭ ചൂണ്ടിക്കാട്ടി. സർക്കാരിനെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന തരത്തിലുള്ള പരോക്ഷ മുന്നറിയിപ്പാണോ ഇത്തരം നടപടികളിലൂടെ നൽകുന്നതെന്ന് സംശയിക്കാമെന്നും സഭ അഭിപ്രായപ്പെട്ടു. രാജ്യസേവനത്തിന്റെ ഭാഗമായി […]
Read more

‘ഓടിക്കാൻ ഒരു ആ​ഗ്രഹം തോന്നി, ഇങ്ങനെ നിർത്തിയിടാമോ..’; KSRTC ബസ് കടത്തികൊണ്ട് പോയ യുവാവിന്റെ മൊഴി

പാലക്കാട്: ജീവനക്കാര്‍ നോക്കിനില്‍ക്കെ പുലര്‍ച്ചെ പാലക്കാട് ഡിപ്പോയ്ക്ക് സമീപത്തുനിന്ന് കെഎസ്ആര്‍ടിസി ബസ് ഓടിച്ചുകൊണ്ടുപോയ യുവാവ് 18 ദിവസത്തിനുശേഷം പിടിയില്‍. മേപ്പറമ്പ് നെല്ലിക്കാട് കാദര്‍ മന്‍സിലില്‍ ഫാസിലാണ് (25) പിടിയിലായത്. തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മണപ്പുള്ളിക്കാവിന് സമീപത്തു നിന്നാണ് ഇയാളെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. മദ്യലഹരിയില്‍ ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് ബസ് എടുത്തെന്നാണ് ഫാസില്‍ പൊലീസിനോട് പറഞ്ഞത്. ബസില്‍ കയറി ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ത്തന്നെ സ്റ്റാര്‍ട്ടായെന്നും ഓടിക്കാന്‍ […]
Read more

NPS പെൻഷൻ പദ്ധതി പരിഷ്‌കരിക്കും; VD സതീശൻ ബജറ്റിൽ വ്യക്തമാക്കി

തിരുവനന്തപുരം: മുൻ സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുന്നതായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് വിശദമായ വിലയിരുത്തൽ നടത്തിയ ശേഷം നിലവിലുള്ള എൻപിഎസ് (നാഷണൽ പെൻഷൻ സിസ്റ്റം) പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ഡിഎയും പെൻഷൻകാർക്കുള്ള ഡിആറും മുടക്കമില്ലാതെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ലീവ് സറണ്ടർ വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ […]
Read more

വൻ ഓഫർ; പിന്നാലെ കെഎഫ്‌സിയിൽനിന്ന് പഴകിയ ചിക്കൻ പിടിച്ചെടുത്തു

തിരുവനന്തപുരം: പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിയുടെ വർക്കല ഔട്ട്‌ലെറ്റിൽ നിന്നും പഴകിയ ചിക്കൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 96 പീസുകളാണ് കണ്ടെടുത്തത്. വർക്കല ബീച്ച് റോഡിന് അടുത്ത് പ്രവർത്തിക്കുന്ന കെഎഫ്സി പഴകിയ മാംസം വിൽക്കുന്നു എന്ന പരാതിയിൽ ആരോഗ്യ വൊഭാഗം പരിശോധ നടത്തിയത്. തുടർന്ന് പാചകപ്പുരക്കകത്ത് വൃത്തിഹീനമായ സ്ഥലത്ത് കോഴിയുടെ മാംസം നിലത്ത് രക്തത്തോട് കിടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇന്ന് നിരവധി ഓഫറുകൾ ആണ് സ്ഥാപന ഉടമകൾ പരസ്യം ചെയ്തിരുന്നത്. നിരവധി സഞ്ചാരികൾ ഈ സ്ഥാപനത്തിൽ ഭക്ഷണം […]
Read more

ഇനി കാൽപന്ത് പൂരം; ലോകകപ്പിന് ഇന്ന് കിക്കോഫ്, ആദ്യ മത്സരത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും

മെക്സിക്കോ സിറ്റി: ഇന്ന് മുതൽ ലോകം ഒരു കാൽപന്തിന് ചുറ്റും കറങ്ങും. വിഖ്യാത അസ്ടെക്ക സ്റ്റേഡിയത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനത്തിന് അരങ്ങൊരുങ്ങിക്കഴി‍ഞ്ഞു. ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സഹ ആതിഥേയ ടീമായ മെക്സിക്കോയും ആഫ്രിക്കൻ കരുത്തുമായെത്തുന്ന ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നു. 16 വർഷം മുൻപ് മറ്റൊരു ജൂൺ 11ന് ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലും ഏറ്റുമുട്ടിയത് ഇതേ ടീമുകൾ തന്നെ. തിങ്ങിനിറയുന്ന അസ്ടെക്ക സ്റ്റേഡിയത്തിൽ നാട്ടുകാരുടെ പിന്തുണയാകും ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ മെക്സിക്കോയുടെ ഏറ്റവും വലിയ […]
Read more

പരീക്ഷയ്‌ക്ക് പോയ യുവതിയെ വഴിയിൽ ഇറക്കിവിട്ട് ഒല; പിഴ വിധിച്ച് ഉപഭോക്തൃ കോടതി

ആന്ധ്രാപ്രദേശ്: ഇന്ന് ഓൺലൈൻ ആപ്പുകൾ വഴി ബൈക്ക്, ഓട്ടോ, ടാക്‌സി സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇത്തരത്തിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്‌ത ഓട്ടോയിൽ കയറിയ യുവതിക്കുണ്ടായ മോശം അനുഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂനിയർ സിവിൽ ജഡ്‌ജ് പരീക്ഷ എഴുതാൻ പോകുന്ന യുവതി ഒല ആപ്പ് വഴി അമ്മയോടൊപ്പം ഓട്ടോ ബുക്ക് ചെയ്തു. എന്നാൽ, ആപ്പിൽ കാണിച്ച വാഹനത്തിന് പകരം മറ്റൊരു ഓട്ടോ ഡ്രൈവർ എത്തുകയും യാത്ര തുടങ്ങുന്നതിന് മുമ്പ് ഒടിപി ആവശ്യപ്പെടുകയും ചെയ്തു. യാത്ര തുടങ്ങിയത് ശേഷം, […]
Read more

വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. ഇന്ന് രാവിലെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അതേസമയം, കാട്ടിക്കുളം വെള്ളാഞ്ചേരി പ്രദേശത്തെ ജനവാസ മേഖലയിലേക്ക് ഒറ്റയാൻ ഇറങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെയാണ് ആനയുടെ സാന്നിധ്യം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയത്. ജനവാസ മേഖലയിലുണ്ടായ ആനയുടെ സാന്നിധ്യം പ്രദേശവാസികളിൽ ആശങ്കയും ഭീതിയും സൃഷ്ടിച്ചു. സംഭവത്തെ […]
Read more

മുടി മുറിക്കാനെത്തിയ 7വയസുകാരനെതീരെ പീഡന ശ്രമം; അതിഥിതൊഴിലാളി പിടിയിൽ

കാസർകോട്: ബാർബർഷോപ്പിൽ മുടി മുറിക്കാനെത്തിയ 7 വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 17 വയസുകാരനായ അതിഥിത്തൊഴിലാളിയെ പോലീസ് പിടികൂടി. ഞായറാഴ്ച വൈകിട്ട് മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിലായിരുന്നു സംഭവം. പിതാവിനൊപ്പം ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം ഉണ്ടാക്കിയതോടെ ആളുകൾ സംഭവസ്ഥലത്തേക്ക് ഓടികൂടി. കുട്ടിയുടെ പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിനെ വിവരം […]
Read more

അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അവിവാഹിതരായ പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈം​ഗികബന്ധം  കണക്കിലെടുത്ത് ഒരാളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ മനോമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രണയബന്ധം തകർന്നതിനെ തുടർന്നുണ്ടായ കേസിൽ കുറ്റാരോപിതനായ ഒരാളുടെ പൊലീസ് കോൺസ്റ്റബിൾ നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിവാഹവാ​ഗ്ദാനം നൽകി പീ‍ഡിപ്പിച്ചുവെന്ന കേസിനെ തുടർന്നാണ് യുവാവിന്റെ നിയമനം റദ്ദാക്കിയത്. പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ട് പേർക്കിടയിലെ ശാരീരിക ബന്ധം നിയമവിരുദ്ധമാക്കുന്ന നിയമം നിലവിലില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 2014-ൽ രജിസ്റ്റർ […]
Read more

ഫിലിപ്പീൻസിൽ വൻ ഭൂചലനം; 7.8 തീവ്രത, സുനാമി മുന്നറിയിപ്പ്- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മനില: ഫിലിപ്പീൻസിനെ ഞെട്ടിച്ച് വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തെക്കൻ ഫിലിപ്പീൻസിലെ മിന്റനാവോ ദ്വീപാണ്. തുടർന്ന് ഫിലിപ്പീൻസിന്റെയും ഇന്തോനേഷ്യയുടെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, പലാവു, തായ്വാൻ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളിൽ വ്യാപകമായി അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix