കൊച്ചി: എഫ്‌സിആർഎ ചട്ട ഭേദഗതിക്കും ബിൽ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനെതിരെ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തും. രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലും പ്രാർത്ഥനയുണ്ടാകും. രാജ്യവ്യാപകമായി നിയമങ്ങൾ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകൾ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്.
വിദേശസംഭാവനകൾ ഉപയോഗിച്ചുള്ള മതപരിവർത്തനശ്രമം കർശനമായി വിലക്കുന്നതാണ് സന്നദ്ധസംഘടനകൾക്കുള്ള എഫ്സിആർഎ ചട്ടഭേദഗതി. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങളിൽ കാര്യമായ മാറ്റംവരുത്തിയിട്ടുണ്ട്.






