Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FCRA amendment bill

FCRA ചട്ടഭേദഗതി: കത്തോലിക്കാ സഭയുടെ പള്ളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥന

കൊച്ചി: എഫ്‌സിആർഎ ചട്ട ഭേദഗതിക്കും ബിൽ വർഷകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനെതിരെ കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തും. രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലും പ്രാർത്ഥനയുണ്ടാകും. രാജ്യവ്യാപകമായി നിയമങ്ങൾ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകൾ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്. വിദേശസംഭാവനകൾ ഉപയോഗിച്ചുള്ള മതപരിവർത്തനശ്രമം കർശനമായി വിലക്കുന്നതാണ് സന്നദ്ധസംഘടനകൾക്കുള്ള എഫ്സിആർഎ ചട്ടഭേദഗതി. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള […]
Read more

എഫ്സിആർഎ ചട്ടഭേദഗതി പിൻവലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ സി വേണുഗോപാൽ

തിരുവനന്തപുരം: എഫ്സിആർഎ ചട്ടഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് എംപി കെ സി വേണുഗോപാൽ ആരോപിച്ചു. ചട്ടഭേദഗതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം, പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിലവിലെ നിയമത്തിലെ പുതിയ ഭേദഗതി പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ആരെയും ലക്ഷ്യമിട്ട് ഭേദഗതി കൊണ്ടുവന്നതല്ലെന്ന നിലപാടാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എഫ്സിആർഎ സംബന്ധിച്ച ചട്ടഭേദഗതിക്കെതിരെ ഇന്ത്യ സഖ്യം പാർലമെന്റ് സമ്മേളനത്തിൽ പ്രതിഷേധം ഉയർത്താൻ ആലോചിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭേദഗതിയെ ചൊല്ലി രാഷ്ട്രീയ പ്രതിപക്ഷവും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം […]
Read more

ന്യൂനപക്ഷങ്ങളെ വരിഞ്ഞുമുറുക്കാൻ കേന്ദ്രം, ഫണ്ട് വകമാറ്റിയാൽ കനത്ത പിഴ, എല്ലാം അറിയിക്കണം; FCRA ഭേദ​ഗതി യാഥാർത്ഥ്യമാകുന്നു

ഒരിക്കൽ ശ്രമിച്ച് കൈപൊള്ളിയ എഫ്സിആർഎ നിയമത്തിൽ വീണ്ടും കൈവെച്ച് കേന്ദ്ര സർക്കാർ. അന്ന് തെരഞ്ഞെടുപ്പ് മൂക്കിൻ തുമ്പിലെത്തി നിൽക്കെ ഭേദ​ഗതിക്ക് ശ്രമിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്ന്, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാ​ഗങ്ങൾക്കിടയിൽ നിന്ന് വലിയ വിമർശനം ഏറ്റുവാങ്ങിയ പക്ഷേ ഇത്തവണ മറ്റ് ബഹളങ്ങൾക്കിടെ പാസാക്കുകയായിരുന്നു ബിജെപി ഭരിക്കുന്ന കേന്ദ്രം. അന്ന് ഒഴിവാക്കിയത് തന്നെ വോട്ട് ചോരുമെന്ന് ഭയന്നിട്ടായിരുന്നു. പക്ഷേ എന്നിട്ടും കേരളത്തിൽ പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ല. അതോടെ, ഇനി വരുന്നത് അനുഭവിച്ചോ എന്ന തരത്തിൽ പിസി ജോർജ് അടക്കം പല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix